Latest News

കെഎൽഎം “ഗോൾഡ് ലോൺ മഹാമേള”യ്ക്ക്മികച്ച പ്രതികരണം; മെഗാ നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും

കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ഡിസംബർ ആദ്യവാരം ആരംഭിച്ച “ഗോൾഡ് ലോൺ മഹാമേള” മികച്ച പ്രതികരണത്തോടെ മുന്നേറുന്നതിനൊപ്പം സ്വർണ പണയത്തിന് മെഗാ നറുക്കെടുപ്പിലുടെ സമ്മാനവും നൽകുന്നു.

സ്വർണ്ണ പണയം എടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ഉറപ്പായ സമ്മാനങ്ങൾ ഓരോ ആഴ്ച്ചയിലും നൽകിവരുന്നു. മാർച്ച് 31 വരെയാണ് ഈ സ്കീം നിലവിലുള്ളത്. മാർച്ച് 31 ന് നടക്കുന്ന ബമ്പർ പ്രൈസ് നറുക്കെടുപ്പിൽ 25 സ്വർണ്ണ നാണയങ്ങൾ ഉൾപ്പടെ 5000 ത്തിൽ പരം സമ്മാനങ്ങൾ കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള 600 ശാഖകളിലും “ഗോൾഡ് ലോൺ മഹാമേള”യോടനുബന്ധിച്ചുള്ള നറുക്കെടുപ്പുകൾ ഉണ്ടാകും. 

കെ എൽ എം ആക്സിവയുടെ ഓൺലൈൻ പോർട്ടലിലൂടെ ചെയ്യാൻ കഴിയുന്ന കെ എൽ എം ഇൻസ്റ്റ മണിയിലൂടെ ഇടപാടുകാർക്കും ഈ നറുക്കെടുപ്പിൽ പങ്കാളികളാകാം. ‘കെ എൽ എം ഇൻസ്റ്റ മണി’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇടപാടുകാർക്ക് കെ എൽ എം മൊബൈൽ ആപ്പ് ഡൗൺലോർഡ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ബ്രാഞ്ചിൽ നേരിട്ട് എത്താതെ തന്നെ 24 മണിക്കൂറും പലതവണ ഗോൾഡ് ലോൺ ടോപ്പ് അപ്പ്  ചെയ്യാനും, പലിശ അടക്കാനും, വായ്പ്പാ തിരിച്ചടവിനും ഉള്ള സൗകര്യം ഇതിൽ ഉണ്ട്. ഈ പദ്ധതിയിൽ ചേരുന്ന ഉപഭോക്താക്കൾക്ക് സൗജന്യ Personal Accident Insurance ലഭ്യമാകുന്നതാണ്.  അധിക ചാർജുകൾ ഇൗടാക്കാതെ തന്നെ കസ്റ്റമറുടെ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് വളരെ പെട്ടെന്ന് പണം എത്തുമെന്ന് CEO മനോജ് രവി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top