Breaking News

സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമ നടനായ പൊലീസുകാരൻ

കാറിൽനിന്നു സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമ നടനായ പൊലീസുകാരൻ. തിരുവനന്തപുരം പിഎംജിക്കു സമീപമുള്ള കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥിന്റെ കാറിൽനിന്നു സ്റ്റീരിയോ മോഷ്ടിച്ചയാളെയാണ് കയ്യോടെ പിടികൂടിയത്. മിന്നൽ മുരളി, കോൾഡ‍് കേസ്, ദ് ഗ്രേറ്റ് ഫാദർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ജിബിൻ അഭിനയിച്ചിട്ടുണ്ട്. നഗരത്തിലെ കാർ ഷോറൂമിലെ ജീവനക്കാരനായ ആനയറ സ്വദേശി നിധീഷ് ആണ് പിടിയിലായത്. 

വീടിനുള്ളിലേക്ക് വാഹനം കയറാത്തതിനാൽ പട്ടം പ്ലാമൂട് റോഡിനു സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ജിബിൻ സ്ഥിരമായി കാർ പാർക്ക് ചെയ്യുന്നത്. പതിവുപോലെ ജോലി കഴിഞ്ഞു വന്ന് കാർ പാർക്ക് ചെയ്ത് ജിബിൻ വീട്ടിലേക്ക് പോയി. വ്യാഴാഴ്ച വൈകിട്ട്, കുട്ടിക്ക് ചോക്ലേറ്റ് വാങ്ങുന്നതിനായി സമീപത്തുള്ള കടയിൽ പോയി മടങ്ങി വരുമ്പോൾ കാറിനോട് ചേർന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതും കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഒരാൾ ഇരിക്കുന്നതും കണ്ടതായി ജിബിൻ പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ കാറിലെ സ്റ്റീരിയോ കിറ്റുമായി ഇയാൾ പുറത്തിറങ്ങി വന്നു. എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ്‌ ഒന്നുല്ല എന്ന് നിഷ്കളങ്കമായി മറുപടി തന്നു. കൈയിൽ എന്താണ് എന്ന് ചോദിച്ചപ്പോ സ്റ്റീരിയോ ആണെന്നു പറഞ്ഞു. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോൾ ‘സാറേ ഒരബദ്ധം പറ്റിയതാണ്, ക്ഷമിക്കണം’ എന്ന് പറഞ്ഞെന്നും ജിബിൻ പറയുന്നു.ഉടൻ ആളുകൾ വിളിച്ചു കൂട്ടി, മോഷ്ടാവിനെ മ്യൂസിയം പൊലീസിനെ കൈമാറി. തന്റെ 16 വർഷത്തെ സർവീസിനിടയിൽ ആദ്യമായാണ് ഒരു കള്ളനെ പിടികൂടുന്നതെന്ന് ജിബിൻ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു. 

ജിബിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഇന്നൊരു സംഭവം ഉണ്ടായി.എന്റെ 16 വർഷത്തെ police ജീവിതത്തിൽ ഇതുവരെ ഒരു മോഷ്ടാവിനെ എനിക്ക് പിടിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല.ഇനി കഥയിലേക്ക്, വൈകിട്ട് 6.20 മണിയോടെ ന്റെ ചെക്കന്റെ chocolate കൊതി നിർബന്ധം കാരണം, അത് വാങ്ങാൻ two വീലറിൽ പുറത്തേക്കിറങ്ങിയതാണ്. വീട്ടിലേക്ക് കയറുന്നതിന്റെ അരികിൽ കുറച്ച് അടുത്തായാണ് എന്റെ car park ചെയ്തിരുന്നത്.. ചെറിയ gate അടഞ്ഞു കിടന്നതിനാൽ തുറക്കാൻ ചെന്ന ഞാൻ, car നോട്‌ ചേർന്ന് കാറിനു road ലേക്ക് ഇറങ്ങാൻ പറ്റാതെ ഒരു auto park ചെയ്തേക്കുന്നത് കണ്ട്,അടുത്തൊന്നുമില്ലാത്ത അതിന്റെ driver നെ മനസ്സിൽ തെറി പറഞ്ഞു ചെറിയ gate open ആക്കി തിരിഞ്ഞ ഞാൻ, എന്തോ ഒരു അസ്വാഭാവികത feel ചെയ്തിട്ട് കാറിലേക്ക് നോക്കി.ഒരു നിമിഷം സംശയിച്ചു എന്റെ car അല്ലെയെന്നു.

കാരണം driving seat ൽ വേറൊരാൾ അതിനകത്തിരിപ്പുണ്ട്.അപ്പൊ അതിനൊരു തീരുമാനം ആവണമല്ലോ എന്ന് കരുതി അയാൾ പുറത്തിറങ്ങാൻ wait ചെയ്തു.ഒരു മിനിറ്റിൽ അദ്ദേഹം car ലേ audio video മോണിറ്റർ system എല്ലാം കൈയിൽ പിടിച്ചു വളരെ നൈസർഗികമായ ഒരു ചിരിയോടെ എന്നെ നോക്കി.എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ്‌ ഒന്നുല്ല എന്ന് നിഷ്കളങ്കമായി മറുപടി തന്നു.കൈയിൽ എന്താണ് എന്ന് ചോദിച്ചപ്പോ എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞത് stereo എന്നാണ്. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോ “സാറെ ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം, “എന്ന്. ചെറുതായി 

മനസ്സലിവ് തോന്നിയെങ്കിലും ഉടൻ കോളറിനു കുത്തിപ്പിടിച്ചു തൊട്ടടുത്ത കടയിൽ കൊണ്ടുപോയി ചാരിനിർത്തി. ആൾക്കാരെ വിളിച്ചുകൂട്ടി, പിന്നെ police ആയി പത്രക്കാരായി.. എന്തായാലും museum station ൽ case എടുത്തു അയാളെ അകത്താക്കിയിട്ടുണ്ട്. അങ്ങനെ service ൽ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top