ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എണ്‍പതാം വയസില്‍ പാരാഗ്ലൈഡിങ് ചെയ്ത് അതിശയിപ്പിക്കുന്ന ഒരു മുത്തശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചെറുമകളായ സെലീന മോസസാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. മുത്തശിയുടെ ധീരതയെ പ്രശംസിച്ചും പ്രചോദനമാക്കിയെടുത്തും നിരവധി പേര് രംഗത്തെത്തി. വീഡിയോയ്ക്ക് നാല് ലക്ഷത്തിലേറെ ലൈക്കുകളും രണ്ടായിരത്തിലേറെ കമന്റുകളും വന്നു.
മുത്തശി ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമില്ല. എന്നാല്‍ അവരുടെ ഓര്‍മകള്‍ എപ്പോഴും കൂടെയുണ്ട്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഗ്യാലറി തപ്പിയപ്പോള്‍ കിട്ടിയതാണ് ഈ പഴയ വീഡിയോ. മുത്തശി ഹീറോ ആയിരുന്നെന്നും. ഈ വീഡിയോ നിരവധി പേര്‍ക്ക് പ്രചോദനമാകട്ടെ എന്നും പറഞ്ഞാണ് സലീന കുറിപ്പ് അവസാനിപ്പിക്കുന്നത്.