Breaking News

മുറുക്കാന്‍ തുപ്പണം, വിമാനത്തിന്റെ ജനല്‍ തുറന്നുതരുമോ എന്ന് യുവാവ്/ വീഡിയോ

വിമാനത്തിൽ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ചത് അടക്കമുള്ള സംഭവങ്ങള്‍ അടുത്തയിടെ നടന്നത്. ഇപ്പോള്‍ ഗുഡ്ക തുപ്പാനായി വിമാനത്തിന്റെ ജനല്‍ തുറന്നുതരാമോ എന്ന് വിമാനത്തിലെ ജീവനക്കാരിയോട് യാത്രക്കാരന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഒരേസമയം അമ്പരപ്പും ചിരിയും പടര്‍ത്തുന്നത്.

ഗോവിന്ദ് ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് ഒരേ സമയം അമ്പരപ്പും ചിരിയും പടര്‍ത്തിയ സംഭവം അരങ്ങേറിയത്. 

ഉള്ളംകൈയില്‍ എന്തോ ഇട്ട് യുവാവ് തിരുമ്മുന്നതാണ് വീഡിയോയുടെ തുടക്കം. തൊട്ടരികിലുള്ള എയര്‍ഹോസ്റ്റസിനോട് ഗുഡ്ക തുപ്പാന്‍ വിന്‍ഡോ തുറന്നുതരുമോ എന്ന് യുവാവ് ചോദിച്ചു. എയര്‍ഹോസ്റ്റസും തൊട്ടടുത്ത് ഇരിക്കുന്ന സഹയാത്രക്കാരും ഇത് കേട്ട് ചിരിക്കുന്നതാണ് വീഡിയോയുടെ അവസാനം. തമാശയ്ക്ക് എല്ലാവരെയും കളിപ്പിക്കാനാണ് യുവാവ് നാടകം കളിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top