Breaking News

പെന്‍ഗ്വിനുകളിലെ ഭീമന്മാര്‍; എംപറര്‍ പെന്‍ഗ്വിനുകളുടെ പുതിയ കോളനി കണ്ടെത്തി

Photo:Twitter.com/events

എംപറര്‍ പെന്‍ഗ്വിനുകളുടെ കോളനി കണ്ടെത്തി.വന്‍തോതില്‍ വംശനാശ ഭീഷണി നേരിടുന്നവയാണ് ഇവ. ഉപഗ്രഹ സാങ്കേതിക വിദ്യയായ സാറ്റ്‌ലൈറ്റ് മാപ്പിങ് ഉപയോഗിച്ചാണ് കണ്ടെത്തി. എംപറര്‍ പെന്‍ഗ്വിനുകളുടേതായി ഏറ്റവും ഒടുവില്‍ കണ്ടെത്തിയ കോളനി കൂടിയാണിത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വേയുടെ (ബി.എ.എസ്.) റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അന്റാര്‍ട്ടിക്കന്‍ തീരപ്രദേശത്ത് 66 കോളനികള്‍ ഉള്ളതായും കരുതപ്പെടുന്നു. അന്റാര്‍ട്ടിക്കയിലെ തദ്ദേശീയരായ ഇവര്‍ പെന്‍ഗ്വിന്‍ വിഭാഗത്തിലെ ഭീമന്മാര്‍ കൂടിയാണ്.

ജീവിക്കാനായി മഞ്ഞുപാളികള്‍ അത്യന്താപേക്ഷിതമായ പെന്‍ഗ്വിന്‍ വിഭാഗക്കാര്‍ കൂടിയാണിവര്‍. വന്‍തോതില്‍ അംഗസംഖ്യ കുറയുന്നതിനാല്‍ ഇതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം യു.എസ്. ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വ്വീസ് അപായമണി മുഴക്കിയിരുന്നു. നിലവിലുള്ള സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ 80% കോളനികളും നൂറ്റാണ്ടിന്റെ അവസാനത്തോടെ വംശനാശത്തിലെന്നുമാണ്‌ കരുതപ്പെടുന്നത്. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ വെര്‍ലെജര്‍ പോയിന്റിലുള്ള ഗ്വാനോ എന്നയിടത്താണ് പുതിയ കോളനി കണ്ടെത്തിയത്.

500-ഓളം വരുന്ന എംപറര്‍ പെന്‍ഗ്വിനുകളെ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. ഉപഗ്രഹ ദൃശ്യങ്ങളില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ സാന്നിധ്യം തിരിച്ചറിയപ്പെടണമെന്നില്ല. യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കെസ് സെന്റിനെല്‍ 2 സാറ്റ്‌ലൈറ്റ് മിഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ മക്‌സാര്‍ വേള്‍ഡ് വ്യൂ 3 ഉപഗ്രഹത്തിലേതുമായി താരതമ്യപ്പെടുത്തിയാണ് കോളനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കണ്ടെത്തല്‍ കൗതുകമുണര്‍ത്തുന്നതാണെങ്കിലും വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ബി.എ.എസ്. വിദ്ഗധനായ പീറ്റര്‍ ഫ്രെറ്റ്‌വെല്‍ അഭിപ്രായപ്പെട്ടു. കണ്ടെത്തല്‍ നല്ലതായി കരുതപ്പെടുന്നെങ്കിലും കോളനി ചെറുതാണെന്നും മഞ്ഞുപാളി ശോഷണം നേരിടുന്ന മേഖലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top