Latest News

ലുലു വെഡ്ഡിംഗ് ഉത്സവിന് ലുലുമാളില്‍ തുടക്കം;നടി അപര്‍ണ ബാലമുരളി ഉദ്ഘാടനം ചെയ്തു; എക്സ്പോ ജനുവരി 22 വരെ

കൊച്ചി : ലുലു വെഡ്ഡിംഗ് ഉത്സവിലൂടെ ലോകോത്തര വെഡ്ഡിംഗ് എക്സ്പോയിലേക്ക് മിഴി തുറന്ന് കൊച്ചി നഗരം. ലുലു മാളില്‍ നടക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെ‍ഡ്ഡിംഗ് എക്സ്പോ നടി അപര്‍ണ ബാലമുരളി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. 

വിവാഹത്തിന്റെ ലൊക്കേഷൻ, സാരി, പൂക്കൾ, ഡെക്കറേഷൻ തുടങ്ങി വെഡ്ഡിംഗ് പ്ലാനുകളുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കിഴിൽ അണിനിരത്തുന്ന ലുലു വെഡിങ് ഉത്സവത്തിനെ അഭിനന്ദിച്ച അപര്‍ണ, ഇക്കാര്യങ്ങളില്‍ തനിക്കും സങ്കല്‍പങ്ങളുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. മുഖ്യാതിഥിയായെത്തിയ അപര്‍ണയെ വൈവിധ്യമാര്‍ന്ന നൃത്തച്ചുവടുകളുമായി ചടങ്ങിലേക്ക് ക്ഷണിച്ചത് കൗതുകമായി.

വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിംഗ് അടക്കം മാറുന്ന കാലത്തെ ട്രെന്‍ഡുകള്‍ പരിചയപ്പെടുന്നതിനൊപ്പം വധു-വരുന്മാര്‍ക്ക് വെഡ്ഡിംഗ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിയ്ക്കാനും ലുലു വെഡ്ഡിംഗ് ഉത്സവ് സൗകര്യമൊരുക്കിയിട്ടുണ്ട്. ജനുവരി 21 മുതൽ 22 വരെ നടക്കുന്ന ലുലു ബ്രൈഡൽ ഫാഷൻ ഷോയിൽ ഏറ്റവും പുതിയ വെഡ്ഡിംഗ് ഫാഷന്‍ ട്രെൻഡുകൾ സന്ദർശകർക്ക് അടുത്തറിയാം.

എക്സ്പോയുടെ ഭാഗമായി സ്റ്റൈല്‍ഡ് ബൈ സെലിബ്രേറ്റ് ആശയവും സമ്മാനപദ്ധതിയുമായി ലുലു സെലിബ്രേറ്റും രംഗത്തുണ്ട്. വധു-വരന്മാര്‍ക്ക് സ്വന്തം താല്‍പര്യത്തിനനുസരിച്ച് വിവാഹവസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് സ്റ്റൈല്‍ഡ് ബൈ സെലിബ്രേറ്റ് ഓപ്ഷന്‍.

ലുലു ഗ്രൂപ്പ് സി ഒ ഒ രജിത് രാധാകൃഷ്ണൻ, കോമേഴ്ഷ്യൽ മാനേജർ സാദിഖ് കാസിം,തിരുവനന്തപുരം ലുലു മാൾ റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, ലുലു ഇന്ത്യ മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ്, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ,ലുലു റീട്ടെയിൽ ബയിംങ് ഹെഡ് ദാസ് ദമോദരൻ,തിരുവനന്തപുരം ലുലു മാൾ ജനറൽ മാനേജർ ഷെരീഫ് കെ കെ , കൊച്ചി ലുലു മാൾ ജനറൽ മാനേജർ ഹരി സുഹാസ്,ലുലു സെലിബ്രേറ്റ് ബിസിനസ്സ് ഹെഡ് സിദ്ധാർത്ഥ് ശങ്കരൻ, ലുലു സെലിബ്രേറ്റ് മാർക്കറ്റിംഗ് മാനേജർ ദീപക് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top