Breaking News

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു

Photo:Twitter

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും കന്യാസ്ത്രീയുമായ ആൻട്രി അന്തരിച്ചു. 118 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ഫ്രാൻസിലെ ടൗലോൺ ന​ഗരത്തിലായിരുന്നു വിശ്രമകാലം ചെലവിഴിച്ചിരുന്നത്. മരണവിവരം ടൗലോൺ മേയർ ഹ്യൂബർട്ട് ഫാൽക്കോയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ആൻട്രി വിട പറഞ്ഞു. വളരെ ദുഖത്തോടെയും ഖേദത്തോടെയും ഈ വിവരം അറിയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. സിസ്റ്റർ നമ്മളെ വിട്ടു പോയത് ദുഖകരമെങ്കിലും സഹോദരനൊപ്പം ചേരുകയെന്നത് അവരുടെ ആഗ്രഹമായിരുന്നുവെന്നും അവരെ സംബന്ധിച്ചിടത്തോളം ഇത് സ്വാതന്ത്ര്യമാണെന്നും കത്തോലിക്ക വക്താവ് അറിയിച്ചു.

1904 ഫെബ്രുവരി 11നാണ് ജനനം. രണ്ട് ലോകമഹായുദ്ധങ്ങൾ കണ്ട ജീവിതം. ആൻട്രി ജനിച്ച് 10 വർഷങ്ങൾക്ക് ശേഷമാണ് ഒന്നാം ലോക മഹായുദ്ധം. കന്യാസ്ത്രീയാകാൻ തിരുവസ്ത്രം സ്വീകരിക്കുന്നതിന് മുൻപ് 28 വർഷത്തോളം രണ്ടാം ലോക മഹായുദ്ധകാലത്ത് അനാഥരായവരേയും പ്രായമായവരേയും സേവിച്ചിരുന്നു. ഏറ്റവും കാലം മതത്തിന് വേണ്ടി സേവനം ചെയ്ത ​ഗിന്നസ് റെക്കോഡ് 2022ൽ സിസ്റ്റർ ആൻട്രിയെ തേടിയെത്തിയിരുന്നു. ഗിന്നസ് റെക്കോഡ് പ്രകാരം ഏറ്റവും കൂടുതൽ വർഷം ജീവിച്ചിരുന്ന കന്യാസ്ത്രീയാണ് ആൻട്രി.

ആൻട്രിയയുടെ 118-ാം പിറന്നാൽ ദിവസത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വന്തം കൈപ്പടയിൽ അവർക്ക് ഒരു കത്ത് എഴുതി നൽകിയിരുന്നു. ​ഗിന്നസ് റെക്കോഡ് പ്രകാരം 122 വയസ് വരെ ജീവിച്ചിരുന്ന ഫ്രഞ്ചുകാരിയായ ജെനി ലൂസിയാണ് ഏറ്റവും കാലം ജീവിച്ചിരുന്ന വ്യക്തി. പിന്നീട് 119 വയസ് വരെ ജീവിച്ചിരുന്ന ജാപ്പനീസുകാരിയായ കാനേ തനാക്കയാണ് രണ്ടാമത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top