Breaking News

നടൻ സുനിൽ സുഖദയുടെ കാറിനു നേരെ ആക്രമണം

നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ആക്രമണം. തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് ആക്രമണമുണ്ടായത്. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ കാർ ആക്രമിക്കുകയായിരുന്നു.കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടു പേര്‍ക്കു മര്‍ദ്ദനമേറ്റു. അഭിനേതാക്കളായ ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇടവഴിയിലൂടെ പോകുമ്പോള്‍ കാര്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിതകര്‍ത്തു.സംഭവത്തിൽ പൊലീസ് കേസെടുത്തു.

നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനിൽ കുഴിക്കാട്ടുശേരിലെത്തിയത്. സുഹൃത്തുക്കളായ 4 പേർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ, വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KzZzMaGKNY67ZfKpyO1gAO

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top