Breaking News

വിശ്വ സുന്ദരി കിരീടം ആർബണി ഗബ്രിയേലിന്

വിശ്വ സുന്ദരി പട്ടം ആർബണി ഗബ്രിയേലിന്. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്കയുടെ ആർബണി വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്.2021ലെ മിസ് യൂണിവേഴ്‌സായ ഇന്ത്യക്കാരി ഹർനാസ് സന്ധുവാണ് ആർബോണിയെ കിരീടം ചൂടിച്ചത്.

ന്യൂ ഓർലിയൻസിലെ മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന 71-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം വെനസ്വേലയും മൂന്നാം സ്ഥാനം ഡൊമിനിക്കൻ റിപബ്ലിക്കും സ്വന്തമാക്കി. വെനസ്വേലയുടെ അമാൻഡ ഡുഡമലാണ് ഫസ്റ്റ് റണ്ണർ അപ്പ് ആയത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ആൻഡ്രീന മാർട്ടിനെസ് രണ്ടാം റണ്ണറപ്പുമായി.

ഇന്ത്യയുടെ ദിവിത റായ് ആദ്യ അഞ്ചിൽ പോലും ഇടംനേടിയില്ല. പോർട്ടോ റീക്കോ, കുറാക്വോ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് രാജ്യങ്ങൾ. ആദ്യ പതിനാറിൽ ഇന്ത്യ ഇടം നേടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top