Breaking News

‘സ്വാമിയേ.. ശരണം അയ്യപ്പ..’, : വിഘ്നേഷ് ശിവന്‍ ശബരിമലയിലേക്ക്

സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ വിഘ്‌നേശ് ശിവൻ ശബരിമലയിലേക്ക് പോകുന്ന ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ ശ്രദ്ധനേടുന്നത്.വിഘ്നേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാനായി എത്തിയ ഫോട്ടോ പങ്കുവച്ചത്. . ‘സ്വാമിയേ.. ശരണം അയ്യപ്പ..’, എന്ന കുറിപ്പോടെ എരുമേലിയിലേക്ക് പോകുന്ന വഴിയിലെ സൈന്‍ ബോര്‍ഡിന് മുന്നില്‍‌ നിന്നുള്ളതാണ് ഫോട്ടോ ആണ് അദ്ദേഹം പങ്കുവച്ചത്.

അദ്ദേഹത്തിന്റെ അവസാന ചിത്രം “കതുവകുല രണ്ടു കാതല്‍” ഏപ്രില്‍ 28 ന് പുറത്തിറങ്ങി. ഇതില്‍ നടന്‍ വിജയ് സേതുപതിയ്‌ക്കൊപ്പം നടിമാരായ സാമന്തയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്.

നടന്‍ അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന്‍ എകെ 62 സംവിധാനം ചെയ്യാന്‍ പോകുന്നു. ലൈകയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതമൊരുക്കുന്നത്.വിഘ്നേഷ് ശിവനും നടി നയന്‍താരയും ഏഴു വര്‍ഷത്തിലേറെ ഡേറ്റിങ്ങിന് ശേഷം കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്. ജൂണ്‍ 9 ന് മഹാബലിപുരത്ത് വെച്ച്‌ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സിനിമാ മേഖലയിലെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപ്, താനും നയന്‍താരയും ഇരട്ട ആണ്‍കുട്ടികളെ സ്വാഗതം ചെയ്യുന്നു എന്ന് സംവിധായകന്‍ വിഘ്നേഷ് ശിവന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top