Ernakulam

13 വയസ്സുള്ള രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും കാണ്മാനില്ല

കൊച്ചി:മൂന്ന് കുട്ടികളെ കാണ്മാനില്ലെന്ന് പരാതി. 13 വയസുള്ള രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയുമാണ് മുളവുകാട് നിന്ന് കാണാതായത്. സംഭവത്തിൽ മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചു. മുളവുകാട് പൊന്നാരിമംഗലം ഭാഗത്ത് താമസിക്കുന്ന അനീറ്റ, ലക്ഷ്മി, റൊമേനിയോ എന്നീ കുട്ടികളെയാണ് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ കാണാതായത്. രാവിലെ സ്കൂളില്‍ പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയ മൂവരും സ്കൂളിലും തിരികെ വീട്ടിലും എത്താതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മുളവുകാട് പോലീസ് അറിയിച്ചു.

• 0484 2750772,

• 9497947184,

• 9497980417

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/lkqp7fwm2d9b6hfpkcs2hh

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top