ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ.ബി.ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി അക്കാദമി ചെയര്മാന് രഞ്ജിത്ത്. ഗണേഷിന്റേത് തെറ്റിദ്ധാരണയാണെന്ന് രഞ്ജിത്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഗണേഷില്‍ നിന്ന് ഉണ്ടായത്. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫിസ് സന്ദര്‍ശിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു. ഐഎഫ്എഫ്കെ നടത്തിപ്പും അവാര്‍ഡ് കൊടുക്കലും മാത്രമായി അക്കാദമി അധഃപതിച്ചുവെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.
‘പറയാന്‍ പാടില്ലാത്ത പരാമര്‍ശം’: ഗണേഷ് കുമാറിന് രഞ്ജിത്തിന്റെ മറുപടി
By
January 13, 2023 12:31 pm