Breaking News

കേരളത്തിലെ ആദ്യത്തെ 100% സൗജന്യ മാട്രിമോണിയൽ ആപ്പ് ലൂമി ലോഞ്ച് ചെയ്തു

കൊച്ചി: കേരളത്തിലെ ആദ്യത്തെ 100% സൗജന്യ മാട്രിമോണിയൽ ആപ്പ് ലൂമി ലോഞ്ച് ചെയ്തു. റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിജിത് നായർ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. എന്തിനും ഏതിനും രജിസ്ട്രേഷൻ ഫീ മുതൽ പ്രീമിയം ചാർജ് വരെ ഈടാക്കുന്ന മലയാളിയുടെ കല്യാണ മാർക്കറ്റിൽ ഫ്രീ ആപ്പ് കൊണ്ടുവന്ന് യുവാക്കൾക്ക് സ്വന്തമായി തന്നെ ഉത്തമ ഇണയെ കണ്ടെത്താൻ ലൂമി ആപ്പ് കാരണമാകുമെന്ന് വിജിത് പറഞ്ഞു.

ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഗായത്രി ഇലഞ്ഞിക്കൽ ലൂമി പോലത്തെ ഒരു ആപ്പിന്റെ ആവശ്യകത ചടങ്ങിൽ വിശദീകരിച്ചു.

വ്യാജ അക്കൗണ്ടുകളെ ഒഴിവാക്കാനായി ആധാർ വെരിഫിക്കേഷൻ നടത്തുന്നത് ഈ ആപ്പിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നും ഗായത്രി പറഞ്ഞു.

ചടങ്ങിൽ ചീഫ് ഡിസൈൻ ഓഫീസർ ഷാബു വി ഷാനു വി ഷാജി, ഉർവശ് പട്ടേൽ, ജീവ് ജോർജ്, ശ്യാംജിത്ത് ശശിധരൻ എന്നിവർ പങ്കെടുത്തു. ഫ്ളിപ് ട്രീ ടെക്നോളജിസ് എന്ന യുഎസ് ബേസഡ് കമ്പനിയാണ് ലൂമി മാട്രിമോണിയൽസിന്റെ പ്രായോജകർ.

കൂടുതൽ വിവരങ്ങൾക്ക്:http://www.lumimatrimony.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top