അതിശൈത്യപ്രദേശത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ഒരാളുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആവി പറക്കുന്ന ഭക്ഷണം കഴിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ വിഡിയോയില്‍ അതില്ല. പകരം കഴിക്കാനെടുത്ത ഭക്ഷണം വടിപോടെ തണുത്തുറഞ്ഞ് നില്‍ക്കുന്നത് കാണാം. ജെയ്ക്ക് ഫിഷര്‍ എന്നൊരാളാണ് കൊടും തണുപ്പില്‍ നൂഡില്‍സ് കഴിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. നൂഡില്‍സിനേക്കാള്‍ ഇയാളുടെ താടിയും മുടിയുമൊക്കെയാണ് വിഡിയോയില്‍ കൂടുതല്‍ ശ്രദ്ധിച്ചത്. കണ്‍പീലിയടക്കം മഞ്ഞിലുറഞ്ഞ് ഐസായിരിക്കുന്നത് കാണാം. പാത്രത്തിലെ നൂഡില്‍ കഴിക്കാന്‍ ശ്രമിക്കുമ്ബോഴാകട്ടെ സ്പൂണും നൂഡില്‍സുമെല്ലാം ഉറഞ്ഞിരിക്കുന്നു.
വിഡിയോ കണ്ട് അമ്ബരപ്പോടെയാണ് പലരും കമന്റ് കുറിച്ചിരിക്കുന്നത്. സ്ഥലം ഏതാണെന്ന് തിരക്കുകയാണ് പലരും. ശരീരത്തിലെ ഐസ് കളഞ്ഞ് സാധാരണ നിലയിലേക്കെത്താന്‍ എത്ര നേരമെടുത്തെന്നും മുടി ഒറിജിനലാണോ എന്നുമൊക്കെയാണ് എല്ലാവര്ക്കും അറിയേണ്ടത്. ജെയ്ക്കിന്റെ മുടിയും നൂഡില്‍സും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും ഫ്രോസണ്‍ മുടി ആദ്യമായി കാണുകയാണെന്നുമൊക്കെ ചിലര്‍ കമന്റ് കുറിച്ചിരിക്കുന്നത് കാണാം.