നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്ന മോഹൻലാൽ പങ്കുവെച്ച പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറൽ.ജിം വസ്ത്രങ്ങളണിഞ്ഞ് വ്യായാമം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുളള മലൈക്കോട്ടൈ വാലിബനുവേണ്ടിയുളള ലുക്കിനായുളള വര്ക്കൗട്ടാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ എലോണ്‍’ ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ട്രെയ്ലര് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം ജനുവരി 26 നു തിയേറ്ററുകളിലെത്തും. മോഹന്‍ലാല്‍ ചിത്രം ‘ സ്ഫടിക’ ത്തിന്റെ റീ റീലിസ് ഫെബ്രുവരി 9 നാണ്.