ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ദളപതി വിജയുടെ വാരിസിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
കുടുംബ കഥയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം എത്തുന്നത്. ബിസിനസുകാരനായ അച്ഛന്റെ മൂന്നാമത്തെ മകനാണ് വിജയ്. ബിസിനസിലും കുടുംബത്തിലുമുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. ശരത് കുമാറാണ് അച്ഛന്റെ റോളിൽ എത്തുന്നത്. പ്രകാശ് രാജ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക. ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ 30 കോടിക്കു മേലെ ആളുകളാണ് ട്രെയിലർ കണ്ടത്.
വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം.