Breaking News

കരളിന് താങ്ങാന്‍ കഴിയുന്നത് മണിക്കൂറില്‍ ഇത്ര അളവ് മദ്യം മാത്രം, മദ്യം ശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്ന വീഡിയോ വൈറലാകുന്നു..

ആരോഗ്യത്തിനു ഹാനികരം എന്നാണെങ്കിലും, ഉപേക്ഷിക്കാന്‍ പറ്റാത്തവിധം മനുഷ്യ ജീവിതത്തില്‍ സുപ്രധാനമായ ഒരു സ്ഥാനം പലരിലും മദ്യം നേടിയെടുത്തിട്ടുണ്ട്.ഇപ്പോഴിതാ ഒരു ന്യുറോ സര്‍ജന്‍ മദ്യം മനുഷ്യ ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് വിശദമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

ശരീരത്തിലെത്തുന്ന ആല്‍ക്കഹോള്‍ വിഘടിക്കുന്നത് എങ്ങനെയെന്ന വിശദാംശവും അദ്ദേഹം നല്‍കുന്നുണ്ട്. ഈ അറിവ് ഒരുപക്ഷെ നിങ്ങളുടെ ജീവനെ രക്ഷിക്കാന്‍ സഹായിച്ചേക്കും. 15.9 മില്യണ്‍ ആളുകള്‍ കണ്ട ഒരു ടിക്ടോക് വീഡിയോയിലൂടെയാണ് ഓഹിയോയില്‍ ഉള്ള ഡോ. ബ്രിയാന്‍ ഹീഫ്ളിംഗര്‍ ശരീരത്തിലെ അല്‍ക്കഹോളിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നത്.

ഏകദേശം ഇരുപത് വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ള ഡോക്ടര്‍ വെള്ളം നിറച്ച കൊച്ചു ഗ്ലാസ്സുകള്‍ തന്റെ കൗണ്ടറില്‍ നിരത്തി വച്ചു. വലിയ രീതിയില്‍ തന്നെയുള്ള മദ്യപാനം നടക്കുന്നു എന്ന പ്രതീതി വരുത്താനായിരുന്നു ഇത്. പിന്നീട് ഒന്നിനു പുറകെ ഒന്നായി അതില്‍ നിന്നും അഞ്ചുഗ്ലാസ്സുകള്‍ എടുത്തുകൊണ്ട് അദ്ദേഹം സംസാരം ആരംഭിക്കുന്നു.
” ആദ്യ മണിക്കൂറില്‍ നിങ്ങള്‍ അഞ്ച് പെഗ് മദ്യം കഴിക്കുകയാണെന്ന് വിചാരിക്കുക, മദ്യം ശരീരത്തില്‍ പ്രവേശിച്ച്‌ അഞ്ച് മിനിറ്റിനകം അത് തലച്ചോറിലെത്തും, അത് നിങ്ങളെ ബാധിക്കാന്‍ തുടങ്ങും.

എന്നാല്‍, ഇവിടെ അധിക ദുരിതം അനുഭവിക്കുന്നത് നിങ്ങളുടെ കരളായിരിക്കും. കരളിന് ഒരു മണിക്കൂറില്‍ ഒരു ഔണ്‍സ് ആല്‍ക്കഹോള്‍ സംസ്‌കരണം ചെയ്യുവാനുള്ള കഴിവ് മാത്രമേയുള്ളു. 58 കാരനായ ഡോക്ടറുടെ കൗമാരക്കാരനായ മകന്‍ മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞിരുന്നു. അപ്പോള്‍ മുതല്‍ തന്നെ അദ്ദേഹം മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള അവബോധം ഉണര്‍ത്താനുള്ള ശ്രമത്തിലാണ്.

ഒരു കരളിന് ഒരു മണിക്കൂറില്‍ ഒരു ഔണ്‍സ് ആല്‍ക്കഹോള്‍ സംസ്‌കരണം ചെയ്യുവാനുള്ള കഴിവേയുള്ളു. എന്നാല്‍, ഒരു സാധാരണഡ്രിങ്ക് എന്ന് പറഞ്ഞാല്‍ 12 ഔണ്‍സ് ബിയര്‍, അല്ലെങ്കില്‍ 5 ഔണ്‍സ് വൈന്‍ അതല്ലെങ്കില്‍ 1.5 ഔണ്‍സിന്റെ മദ്യം എന്നിവയായിരിക്കും. മണിക്കൂറില്‍ അഞ്ച് പെഗ്ഗ് കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തില്‍ എത്തുന്നത് അഞ്ച് ഔണ്‍സ് ആല്‍ക്കഹോള്‍ ആയിരിക്കും. അതില്‍ ഒരു ഔണ്‍സിനെ സംസ്‌കരിക്കാന്‍ കരളിനു കഴിയും. ബാക്കിയുള്ളത് മുഴുവന്‍ രക്തത്തില്‍ കലരും.

പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതു പോലെ ഡോക്ടര്‍ മൂന്ന് ഗ്ലാസ്സ് വെള്ളം കൂടി കുടിക്കുന്നു. പിന്നീട് പാര്‍ട്ടി അവസാനിക്കുമ്പോൾ മറ്റൊന്നു കൂടി. പിന്നീട് അദ്ദേഹം പറയുന്നതാണ് ശ്രദ്ധിച്ചു കേള്‍ക്കേണ്ടത്. മൂന്ന് മണിക്കൂര്‍ കൊണ്ട് അദ്ദേഹത്തിന്റെ അകത്ത് പ്രവേശിച്ചിരിക്കുന്നത് ഒന്‍പത് ഔണ്‍സ് ആല്‍ക്കഹോള്‍ ആണ്. ഈ സമയം കൊണ്ട് കരള്‍ സംസ്‌കരിക്കുന്നത് വെറും മൂന്ന് ഔണ്‍സ് മാത്രം. ഇനിയും ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമെ രക്തത്തില്‍ നിന്നും ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം പൂര്‍ണ്ണമായും മാറുകയുള്ളു. മദ്യപിച്ച്‌, രണ്ട് മൂന്ന് മണിക്കൂര്‍ കഴിയുമ്പോൾ എല്ലാം ശരിയായി എന്നും പറഞ്ഞ വാഹനവുമെടുത്ത് ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതാണ്.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top