ഗോഡ്ഫാദർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നതു മുതല്‍ ചിരഞ്ജീവി ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.ബോബി കൊല്ലി(കെ എസ് രവീന്ദ്ര) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍, വാള്‍ട്ടര്‍ വീരയ്യയിലെ ‘നുവ്വു സീത വയ്ത്തേ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശ്രുതിഹാസന്റെയും ചിരഞ്ജീവിയുടെയും ഒരു മനോഹര പ്രണയഗാനമാണിത്.
‘നുവ്വു സീത വയ്ത്തേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ദേവി ശ്രീ പ്രസാദ് ആണ്. ജസ്പ്രീത് ജാസും സമീര ഭരദ്വാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ‘ബോസ് പാര്‍ട്ടി’ എന്ന ഗാനം ചിരഞ്ജീവി ആരാധകര്‍ക്കിടയില്‍ വലിയ തരംഗമായി മാറിയിരുന്നു.