Breaking News

ആവേശത്തിൽ വസ്ത്രമുരിഞ്ഞ് അർജന്റീന ആരാധിക, അഴിയെണ്ണുമോ പിഴ കിട്ടുമോ?

ഖത്തറിലെ കലാശപോരിൽ ഫ്രാൻസിനെ കീഴടക്കി ലോകകപ്പ് നേടിയതിന്റെ സന്തോഷത്തിലാണ് അർജന്റീന ആരാധകർ. 36 വർഷത്തിന് ശേഷം രാജ്യം വിശ്വകിരീടത്തിൽ മുത്തമിട്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പല ആരാധകരും. ഇന്നലെ ഫൈനൽ പോരാട്ടം നടന്ന ലുസൈൽ സ്റ്റേഡിയത്തിലെ അർജന്റീന ആരാധകരുടെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു.

പക്ഷേ, ആവേശം അതിരുവിട്ടപ്പോൾ ഒരു അർജന്റീന ആരാധിക നടത്തിയ ആഹ്ലാദ പ്രകടനം ഇപ്പോൾ പ്രശ്നത്തിലായിരിക്കുകയാണ്. ഷൂട്ടൗട്ടിൽ മോണ്ടിയലിന്റെ പെനാൽറ്റി കിക്ക്, ഫ്രഞ്ച് നായകൻ ലോറിസിനെ കട‌ന്ന് വലയിൽ കയറിയപ്പോൾ തന്റെ ടോപ്പ് ഊരി വിവസ്ത്രയായാണ് അർജന്റീന ആരാധിക ആഘോഷിച്ചത്. ആവേശത്തോടെ ക്യാമറയ്ക്ക് മുന്നിൽ ആരാധിക വസ്ത്രം ഊരുകയായിരുന്നു. ബിബിസിയാണ് ഇവരുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

എന്നാൽ, ഈ അതിരുവിട്ട ആഘോഷം ആരാധികയ്ക്ക് ഖത്തറിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിന് മുമ്പ് തന്നെ ഖത്തറിലെ കർശന നിയമങ്ങൾ ചർച്ചയായി മാറിയിരുന്നു.  രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും സന്ദർശകർക്ക് കർശന നിർദേശങ്ങളും നൽകിയിരുന്നു. വിവസ്ത്രയായി ആഘോഷിച്ച ആരാധികയ്ക്ക് പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുന്നത് വരെയുള്ള ശിക്ഷകൾ നൽകാമെന്നാണ് ട്വിറ്ററിൽ അഭിപ്രായങ്ങൾ ഉയരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top