Entertainment

‘ഭാരത സര്‍ക്കസി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി, മധു ബാലകൃഷ്ണന്‍ ആലപിച്ച ‘തേടും തോറും’ ഗാനം കാണാം

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസ് എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം പുറത്തിറങ്ങി.ബി.കെ ഹരിനാരായണന്റെ രചനയില്‍ ബിജിപാലിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച്‌ മധു ബാലകൃഷ്ണന്‍ ആലപിച്ച ‘തേടും തോറും’ എന്ന ഗാനമാണ് റിലീസ് ആയത്. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സിനിമയിലെ പിന്നണി പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്തു. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഡിസംബര്‍ 9ന് തീയ്യേറ്ററുകളില്‍ എത്തും.

ചിത്രത്തിലെ ആദ്യ ഗാനമായ ‘പൊലയാടി മക്കള്‍ക്ക് പുലയാണ് പോലും’ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പി.എന്‍.ആര്‍ കുറുപ്പിന്റെ വിവാദ കവിതയുടെ സംഗീതാവിഷ്‌കാരമാണ് ഇത്. ഈ കവിതയുടെ റീമിക്‌സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകം തന്നെ 10 ലക്ഷത്തോളം യൂട്യൂബ് വ്യൂസ് ലഭിച്ചിരുന്നു.

ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top