Breaking News

‘അതു വിജെ ജെയിംസിന്റെയും ഇത് ആഷാദ് ശിവരാമന്റെയും ലെയ്ക്കയായി നിലനില്‍ക്കട്ടെ’

വിജെ ജെയിംസിന്റെ ലെയ്ക്ക എന്ന നോവല്‍ അതേ പേരില്‍ സിനിമയാക്കുന്നതിനെ എതിര്‍ക്കില്ലെന്ന്, ലെയ്ക്ക എന്ന സിനിമയുടെ സംവിധായകന്‍ ആഷാദ് ശിവരാമന്‍.അതു വിജെ ജെയിംസിന്റെയും ഇത് ആഷാദ് ശിവരാമന്റെയും ലെയ്ക്കയായി നിലനില്‍ക്കട്ടെയെന്ന് ആഷാദ് പറഞ്ഞു. 

ഹിഗ്വിറ്റ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താനും സമാനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് അറിയിച്ച്‌ വിജെ ജെയിംസ് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ആഷാദ് ശിവരാമന്റെ പോസ്റ്റ്.

കുറിപ്പ് :

പ്രിയ എന്‍ എസ് മാധവന്‍ സാര്‍,

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പലരും ചോദിക്കാറുണ്ട്. പേരിലാണ് പലതും എന്ന് വീണ്ടും ഓര്‍മിപ്പിച്ചതിന് ആദ്യമേ നന്ദി പറയട്ടെ.

ഒപ്പം ശ്രീ വി ജെ ജെയിംസിന്‍്റ നല്ല മനസ്സു കൊണ്ടു ഞങ്ങള്‍ കഷ്ടിച്ച്‌ രക്ഷപെട്ടു എന്നും അറിയിക്കുകയാണ്.

താങ്കളുടെ ഹിഗ്വിറ്റ എന്ന കഥ മനോഹരമാണ്. അത് വായിച്ച കാലത്ത് ഒരു പുതിയ ചിന്താപദ്ധതി കണ്ടെത്തിയ അനുഭൂതി വന്നു വീണതിന്‍്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്‍്റെ മനസിലുണ്ട്.

അന്നത്തെ ഹിഗ്വിറ്റ എന്ന ആശയത്തിന് ശേഷം അട്ടിയട്ടികളായി എത്രയോ പുതിയ ആശയങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞിരിക്കുന്നു.

ലളിതവല്ക്കരണത്തിന്‍്റെ കാലം കൂടിയാണ്…

വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും താങ്കളുടെ ഹിഗ്വിറ്റാ ഓര്‍മയില്‍ നില്‍ക്കുന്നുണ്ടെങ്കിലും സമീപകാലത്തുണ്ടായിട്ടുള്ള മലയാള സിനിമയിലെ ഒന്നോ രണ്ടോ ഒഴികെ മറ്റൊന്നും എൻ്റെ മനസ്സില്‍ ഇടംപിടിച്ചതായി ഓര്‍മ്മയില്ല.

ഓര്‍ത്തു വയ്ക്കാന്‍ മാത്രമുണ്ടെന്നു തോന്നിയിട്ടുമില്ല.എന്‍ജോയ്മെന്‍്റ്, പ്രശസ്തി, പണം, വീണ്ടും എളുപ്പത്തിലുണ്ടാകുന്ന പണം…എന്ന ആശയത്തില്‍ കമ്ബോളവല്‍കരിക്കപെട്ട് പോയ മലയാള മെയിന്‍ സ്ട്രീം സിനിമകള്‍ താങ്കളുടെ ആശയത്തെയും, വാക്കുകളെയും ബഹുമാനിക്കുമോ എന്നുമറിയില്ല.

സത്യത്തില്‍ താങ്കളെ ട്രോളി താണ്ഡവമാടുന്ന ഇന്‍്റര്‍നെറ്റ് പ്രതികരണ സാഹിത്യകാരന്മാര്‍ക്കും, കുറ്റം കണ്ടെത്തുന്ന മറ്റുള്ളവര്‍ക്കും താങ്കള്‍ എന്തു കൊണ്ടാവും ഇത്തരത്തില്‍ വ്യാകുലപ്പെടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ആവോ!.

പേര് ശ്രദ്ധിക്കപെട്ട് സിനിമ വില്‍ക്കപ്പെടുക എന്നതിനപ്പുറം , അതുവച്ച്‌ അടുത്ത സിനിമക്ക് സൂപ്പര്‍സ്റ്റാറിന്‍റ date കിട്ടുക എന്നതിനപ്പുറം വലിയ ഉദാത്ത ചിന്തകള്‍ ഒന്നും ഉള്ളവരല്ല സമീപകാല മലയാള സിനിമ ഇന്‍്റലക്ച്ചെല്‍സ് . ഞാനും വലിയ വ്യത്യസ്തനാകാനുള്ള ശക്തിയൊന്നുമുള്ള ആളല്ല.

പാവപ്പെട്ട ഒരു സ്ത്രീയുടെ നിവൃത്തികേട് കൊണ്ട് ഒരു കാലത്ത് അവരഭിനയിച്ച A സിനിമകളുടെ ലേബലില്‍, തന്‍്റെ തന്നെ A certificate ഉള്ള സിനിമക്ക് മാര്‍ക്കറ്റിംങ്ങിനു വേണ്ടി ബഹുമാനിക്കാന്‍ എന്ന വിധത്തില്‍ വിളിച്ച്‌ വരുത്തി ബുദ്ധിപൂര്‍വ്വം അവര്‍ അപമാനിക്കപ്പെടുന്ന അവസ്ഥ ഉണ്ടാക്കി അത് വാര്‍ത്തയാക്കി സിനിമ വില്‍ക്കുന്ന സമകാലിക സിനിമാക്കാര്‍ക്കിടയില്‍, ഫുട്ബാളിന്‍്റെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു മാര്‍ക്കറ്റിംഗ് ടൂള്‍ ആയി “ഹിഗ്വിറ്റ ” എന്ന പേരു ഉപയോഗിച്ചിട്ടുണ്ടാവുകയെങ്കില്‍ ഇതൊക്കെ മാന്യമായ മാര്‍ക്കറ്റിംഗ് എന്ന് വേണം കരുതാന്‍.. കുറെ പേരുടെ ആഗ്രഹവും പ്രതീക്ഷയും ഒക്കെയായിരിക്കുമല്ലോ.

താങ്കള്‍ “ഹിഗ്വിറ്റ” എന്ന ആശയം മലയാള മനസിലേക്ക് സന്നിവേ ശിപ്പിക്കുന്നതിന് എത്രയോ മുന്‍പ് തന്നെ “ഹിഗ്വിറ്റ ” എല്ലാവരും അറിയുന്ന പേരു മാത്രമായി നിലനിന്നിരുന്ന യാഥാര്‍ഥ്യമുണ്ടല്ലോ.

തന്‍്റെ തന്നെ “സിമുലാക്ര & സിമുലേഷന്‍ “എന്ന ആശയം the Matrix എന്ന പേരില്‍ ലോക മെമ്ബാടും ആഘോ ഷിക്കപ്പെട്ട ഹിറ്റ് ഹോളിവുഡ് ചലച്ചിത്രമായി ഓടിയപ്പോഴും തന്‍്റെ ചിന്തയുടെ ഏഴ് അ യലത്തില്ല matrix എന്ന് “ഴാങ് ബോധിലാര്‍ദ് ” മനോഹരമായി തള്ളിക്കളഞ്ഞത് ഓര്‍മ്മ വരുന്നു.

ആശയങ്ങള്‍ ലോകത്തിന് വിട്ട് കൊടുക്കു..പേരുകള്‍ ആരുടെയും സ്വന്തമല്ലല്ലോ. അതിനോട് ഇനിഷ്യലുകള്‍ ചേര്‍ത്താണല്ലോ നമ്മള്‍ സ്വന്തമാക്കുന്നത് .

ശ്രീ എന്‍ എസ് മാധവന്‍ ഇതിനിടയില്‍ തല വയ്ക്കാതെ വിട്ടു കളയുന്നത് കാണാനാണ് എനിക്കാഗ്രഹം. താങ്കള്‍ക്കും മീതെ വീഴാന്‍ വലുപ്പമുള്ള “വന്മരങ്ങള്‍ “ഒന്നും ഇപ്പോള്‍ മലയാള സിനിമയില്‍ കാണുന്നില്ല…

ശ്രീ, വി.ജെ. ജയിംസ്

2006 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ “ലെയ്ക്ക” എന്ന കഥയുടെ പേരില്‍ ഞങ്ങള്‍ക്ക് “ലെയ്ക്ക” സിനിമയുടെ ടൈറ്റില്‍ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടാകില്ല എന്ന് അറിയിച്ചതില്‍ സന്തോഷവും സമാധാ നവും.

റഷ്യയില്‍ നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് അയച്ച ലെയ്ക്കയുടെ ജീവിതം പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ കഥ വായിച്ചു.

മനോഹരവും വികാരനിര്‍ഭരവുമാണ് .

ഞങ്ങളുടെ ലെയ്‌ക്കയാകട്ടെ,കോട്ടും, സൂട്ടുമിട്ട് റഷ്യയില്‍ പോയി ജീവിക്കാന്‍ പറ്റിയെങ്കില്‍ എന്നാഗ്രഹിക്കുന്ന, എന്നാല്‍ ഒരു ലുങ്കി പോലും ഉടുക്കാനില്ലതെ തിരുവനന്തപുരത്ത് ജീവിക്കേണ്ടിവരുന്ന സാധാരണ മലയാളി നായയാണ് . സാധാരണ മലയാളി യുടെ ജീവിതത്തെ കുറിച്ചുള്ള ഈ സറ്റയര്‍ ജനുവരിയില്‍ തീയേറ്ററുകളില്‍ റിലീസ് അവുകയാണ്.

വി.ജെ. ജെയിംസിന്റെ കഥ അദ്ദേഹം ആഗ്രഹിക്കുന്ന പോലെ “ലെയ്ക്ക” എന്ന പേരില്‍ തന്നെ സിനിമയായി പിന്നീട് പുറത്തിറക്കിയാലും ഞങ്ങള്‍ക്കും പരാതികള്‍ ഉണ്ടാകില്ല എന്നറിയിക്കട്ടെ .

അതു വി ജെ ജെയിംസിന്‍്റെയും ഇത് ആഷാദ് ശിവരാമന്‍്റെ യും ലെയ്ക്കയായി നിലനില്‍ക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.സാങ്കേതിക കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച്‌ ഒഴിവാക്കാന്‍ ശ്രമിക്കാം.

എന്‍്റെ കൈയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ ലോകം..

അത് നമ്മുടേതാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top