Breaking News

യൂട്യൂബിലൂടെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി ബാലചന്ദ്രമേനോന്‍

യുട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി ബാലചന്ദ്രമേനോന്‍. 2018ല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ‘എന്നാലും ശരത്?’എന്ന ചിത്രമാണ് ബാലചന്ദ്ര മേനോന്‍ ഡിജിറ്റല്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്സിലൂടെ ഡിസംബര്‍ 9നാണ് ചിത്രം റിലീസിനെത്തുന്നത്.

എലിസബത്ത് എന്ന അനാഥയായ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ച്‌ വികസിക്കുന്ന ഒരു കഥയാണിത്. ആരംഭത്തില്‍ തന്നെ അവള്‍ മരണപ്പെടുന്നു. കൊലപാതക സൂചനകള്‍ ലഭിക്കുന്ന പൊലീസ് കേസ് അന്വേഷണം തുടങ്ങുന്നു. തുടര്‍ന്ന് എലിസബത്തിനെ ചുറ്റിപറ്റിയുള്ള ചില ഫ്ലാഷ്ബാക്ക് രംഗങ്ങള്‍. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

ചിത്രത്തിന്റെ കഥ-തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബാലചന്ദ്ര മേനോനാണ്. തില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ നിധി അരുണ്‍ നിത്യം നഷ്, ചാര്‍ളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ലാല്‍ജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തന്‍ അഖില്‍ വിനായക് തുടങ്ങിയവവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top