Breaking News

യുട്യൂബ് ലൈവിനിടെ യുവതിയെ കയറിപ്പിടിച്ച്‌ യുവാവ്; അതിക്രമം മുംബൈയില്‍ (വീഡിയോ)

യുവതിക്ക് നേരെ തെരുവില്‍ യുവാവിന്റെ അതിക്രമം.മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും പരക്കെ ഉയര്‍ന്നിരുന്നു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുട്യൂബറായ യുവതി ലൈവ് ചെയ്യുന്നതിനിടെയാണ് യുവാവിന്റെ അതിക്രമം. ഇന്നലെ വൈകീട്ടാണ് സംഭവം. മ്യോചി എന്നാണ് യുവതിയുടെ പേര്. ഇവര്‍ തെരുവില്‍ വച്ച്‌ ലൈവ് ചെയ്യുന്നതിനിടെ ഒരു യുവാവ് അവരുടെ സമീപത്തേക്ക് വരികയും കൈയില്‍ കയറി പിടിക്കുന്നതും. വലിച്ച്‌ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മുംബൈയിലെ ഖാര്‍ മേഖലയില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം.

നിരവധി പേര്‍ നോക്കി നില്‍ക്കേയാണ് യുവാവിന്റെ പരാക്രമം. ലൈവിനെടെയായതിനാല്‍ ആയിരക്കണക്കിന് പേര്‍ വീഡിയോ വഴിയും ദൃശ്യങ്ങള്‍ തത്സമയം കാണുന്നുണ്ടായിരുന്നു.

ലൈവ് ചെയ്യുന്നതിനിടെ യുവതിയോട് ലിഫ്റ്റ് ചോദിച്ചാണ് യുവാവ് സമീപിച്ചത്. പ്രതിഷേധിച്ചിട്ടും പിന്‍മാറാതെ യുവതിയുടെ കൈയില്‍ കയറി പിടിച്ച യുവാവ് അവരെ വലിച്ച്‌ കൊണ്ടു പോകാനും ശ്രമിക്കുന്നു. അതിനിടെ യുവാവ് കൂടുതല്‍ അടുത്തേക്ക് വരുന്നതും യുവതി ശാന്തത കൈവിടാതെ തന്നെ അവിടെ നിന്ന് പോകാന്‍ ശ്രമിക്കുന്നതും കാണാം.

യുവതി റോഡിലൂടെ ക്യാമറ ഓണാക്കി തന്നെ കാര്യങ്ങള്‍ വിവരിച്ച്‌ മുന്നോട്ടു പോകുന്നുണ്ട്. അതിനിടെ മറ്റൊരാളെ ബൈക്കിന് പിന്നിലിരുത്തി അതേ യുവാവ് യുവതിയുടെ പിന്നാലെ വന്ന് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. തന്റെ വീട് ഇവിടെ അടുത്താണെന്നു പറഞ്ഞാണ് യുവതി യുവാവിനെ ഒഴിവാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top