ഒളിച്ചും പാത്തും കളിക്കുന്ന ഒരു കുഞ്ഞിക്കിളിയുടെ വിഡിയോയാണ് വൈറലാകുന്നത്.അലക്സ് എം കിന്റ്നെര് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഉടമയും കുഞ്ഞിക്കിളിയും ഒന്നിച്ചുളള വിഡിയോ പങ്കുവച്ചിരിക്കുന്നത്.
I’ve watched this on an endless loop for 15 minutes. pic.twitter.com/M9PXZayZXj
— Alex M. Kintner (@AlexKintner3) November 28, 2022
സോഡ കാനിന്റെ പിന്നിലാണ് മഞ്ഞ നിറത്തിലുള്ള കിളി നില്‍ക്കുന്നത്. കാനിന്റെ പുറകില്‍ ഒളിച്ചതിന് ശേഷം ക്യൂട്ട് ആയിട്ട് പീക്കബൂ എന്നുപറഞ്ഞ് പൊങ്ങിവരുകയാണ് കിളി. കഴിഞ്ഞ ആഴ്ച പങ്കുവച്ചിരിക്കുന്ന വിഡിയോ ഇതിനോടകം നാല് കോടിയോളം ആളുകള്‍ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ലൈക്കുകളാണ് വിഡിയോ നേടിയിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ കണ്ട ഏറ്റവും മനോഹരമായ വിഡിയോ എന്നും ഈ വിഡിയോ കണ്ടാല്‍ ചിരിക്കാതിരിക്കാന്‍ ആവില്ലെന്നുമാണ് കമന്റുകള്‍.