Breaking News

അനിഖയ്ക്ക് 18; പിറന്നാള്‍ ആഘോഷമാക്കി താരം, ചിത്രങ്ങള്‍

ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് വരെ ആരാധകരെ നേടിയ താരമാണ് അനിഖാ സുരേന്ദ്രൻ 18ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം.

അനിഖ തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. ബ്ലാക്ക് സ്ലീവ് ലസ് ഗൗണാണ് പിറന്നാള്‍ ആഘോഷത്തില്‍ താരം ധരിച്ചിരുന്നത്. നിരവധി പേരാണ് അനിഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനിഖയുടെ അരങ്ങേറ്റം.പിന്നീട് ഭാസ്‌കര്‍ ദ റാസ്‌കല്‍, മൈ ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു. അതിനുശേഷം നാനും റൗഡിതാന്‍, വിശ്വാസം, മിരുതന്‍, മാമനിതന്‍തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. അനിഖ നായികയായെത്തുന്ന ചിത്രം ഓ മൈ ഡാര്‍ലിങ് റിലീസിനൊരുങ്ങുകയാണ്. മലയാള ചിത്രം കപ്പേളയുടെ തെലുങ്ക് റീമേക്കായ ബുട്ട ബോമ്മയിലും അനിഖയാണ് നായിക.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top