Breaking News

‘എന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ, അപ്പോള്‍ മനസിലാകും ഞാന്‍ ആരാണെന്ന്”, കിടിലൻ മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ കമന്റുകള്‍ക്ക് രസകരമായ മറുപടികള്‍ നല്‍കുന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍, അത്തരത്തില്‍ സംവിധായകന്റെ ഒരു കമന്റാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന സിനിമയുടെ തമിഴ് മീം പോസ്റ്റര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുകണ്ട തമിഴ് പ്രേക്ഷകന്‍ ‘അല്‍ഫോണ്‍സ് പുത്രനോ അതാരാ’ എന്ന് കമന്റ് ചെയ്തിരുന്നു.

”എന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോള്‍ മനസിലാകും ഞാന്‍ ആരാണെന്ന്”, എന്നായിരുന്നു സംവിധായകന്റെ മറുപടി. അണിയറയില്‍ ഒരുങ്ങുന്നത് ഒരു ഹിറ്റ് ചിത്രമായിരിക്കുമെന്നും, അതിലുള്ള കോണ്‍ഫിഡന്‍സാണ് അല്‍ഫോണ്‍സ് പുത്രന്റെ വാക്കുകളിലുള്ളതെന്നുമാണ് ആരാധകര്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top