Breaking News

മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം വളര്‍ത്തുമൃഗങ്ങളും; ഇത് മോഹന്‍ലാലിന്റെ ആവാസവ്യൂഹം; വൈറലായി വീഡിയോ

നടന്‍ മോഹന്‍ലാലിന് അഭിനയം പോലെ തന്നെ വളർത്തുമൃ‌ഗങ്ങളോടുള്ള ഇഷ്ടവും അറിയപ്പെടുന്നതാണ് അദ്ദേഹത്തിന് നിരവധി വളർത്തുമൃഗങ്ങളും ഉണ്ട്. തന്റെ പ്രിയപ്പെട്ട പെറ്റ്സിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇപ്പോള്‍ താരത്തിന്റെ പുതിയ വീട്ടില്‍ വയ്ക്കാനായി പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു വരച്ചുകൊടുത്ത ഫാമിലി കാരിക്കേച്ചറും അതിനേക്കുറിച്ചുള്ള വിഡിയോയുമാണ് ശ്രദ്ധ നേടുന്നത്.

‘മോഹന്‍ലാല്‍ ഒരു ആവാസവ്യൂഹം’ എന്ന പേരിലുള്ള വിഡിയോയില്‍ താരത്തിന് സഹജീവികളോടുള്ള സ്നേഹത്തെക്കുറിച്ചും പറയുന്നുണ്ട്. മോഹന്‍ലാലും സുചിത്രയും പ്രണവും മായയും സോഫയില്‍ ഇരിക്കുന്നതാണ് പെയിന്റിങ്ങിലുള്ളത്. ഇവര്‍ക്കൊപ്പം ഇവരുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളായ പട്ടികളേയും പൂച്ചകളേയും കാണാം. കൊച്ചിയിലെ പുതിയ ഫ്ളാറ്റില്‍വെക്കാനായാണ് മോഹന്‍ലാല്‍ കാരിക്കേച്ചര്‍ വരച്ചത്. വളര്‍ത്തുമൃഗങ്ങളുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം എന്നത് സുചിത്രയുടെ ആശയമാണെന്നും വിഡിയോയില്‍ വ്യക്തമാക്കുന്നു.

 

”സുരേഷ് ബാബുവിന് ഒരുപാട് നന്ദി, എനിക്കുവേണ്ടി നൂറൊന്നുമല്ല, അതില്‍ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇത് സുരേഷ് ബാബു വരച്ച പുതിയ ചിത്രമാണ്. എന്റെ കുടുംബവും പിന്നെ എന്റെ വളര്‍ത്തു മൃഗങ്ങളും. ഇതില്‍ ഒരാള്‍ കൂടി വരാനുണ്ട്. ഒരു പൂച്ച. സുരേഷ് ബാബു ചിത്രം വച്ചതിനു ശേഷമാണ് അവള്‍ എത്തിയത്. അത് സുരേഷ് ബാബു വരച്ചുതരും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’ – മോഹന്‍ലാല്‍ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളും തന്റെ കുടുംബം ആണെന്നും താരം വ്യക്തമാക്കുന്നു.

പെയിന്റിങിന്റെ രചനാ വഴികളും മോഹന്‍ലാലുമായുള്ള ദീര്‍ഘകാല സൂഹൃദത്തിന്റെ ഓര്‍മ്മകളുമൊക്കെ സുരേഷ് ബാബു പങ്കുവയ്ക്കുന്നുണ്ട്. വാഷ്ബേസനില്‍ ഒരു ഉറുമ്ബ് വീണാല്‍ അതെടുത്ത് മാറ്റിയ ശേഷം മാത്രം ടാപ്പ് തുറക്കുന്ന മോഹന്‍ലാലിനെ താന്‍ കണ്ടിട്ടുണ്ട്. കാട് കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന മോഹന്‍ലാലിനെ ശിക്കാറില്‍ കണ്ടിട്ടുണ്ട്. മോഹന്‍ലാല്‍ ചെയ്യുന്ന പല നല്ല കാര്യങ്ങളും ചര്‍ച്ചയായിട്ടുണ്ടെങ്കിലും അദ്ദേഹത്തിലെ സഹജീവി സ്നേഹിയെപ്പറ്റി എവിടെയും ചര്‍ച്ചയായിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top