ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ താരമാണ് നിമിഷ സജയൻ. സമൂഹമാധ്യമങ്ങളില്‍ സജീവമായ നിമിഷ പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച പുതിയ ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
നാടന്‍ ലുക്കില്‍ അതീവ ഗ്ലാമറസ്സായാണ് നിമിഷ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയാണ് നിമിഷ ധരിച്ചിരിക്കുന്നത്. അസാനിയ നസ്രിന് ആണ് സ്റ്റൈലിസ്റ്റ്, ഫോട്ടോഗ്രാഫര്‍ വഫാറ, മേക്കപ്പ് അശ്വനി ഹരിദാസ്. അധികം മേക്കപ്പൊന്നും ഇടാത്ത താരം ആ പതിവ് ഈ ഫോട്ടോ ഷൂട്ടിലും തെറ്റിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന് ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ പെയറായി അഭിനയിച്ച താരം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ‘ഒരു തെക്കന്‍ തല്ലു കേസ്’, ആണ് നടിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നവാഗതനായ ശ്രീജിത് എന്‍ സംവിധാനം ചെയ്ത ചിത്രം ജി ആര് ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയതാണ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ മുകേഷ് .ആര്. മേത്തയും സി.വി. സാരഥിയും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ. സുനിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. ഒരിടവേളക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.