Breaking News

മമ്മൂട്ടി വെബ് സീരീസില്‍, ഒപ്പം വിജയ് സേതുപതി

മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതാദ്യമായി വെബ് സീരീസില്‍ അഭിനയിക്കുന്നു.വിജയ് സേതുപതി നായകനാവുന്ന തമിഴ് വെബ് സീരീസില്‍ സുപ്രധാനമായ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.ദേശീയ പുരസ്കാരം നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം. മണികണ്ഠന്‍ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. നവംബര്‍ 25ന് മധുരയില്‍ ചിത്രീകരണം ആരംഭിക്കും. 

ഡിസ് നി ഹോട് സ്റ്റാറിനു വേണ്ടി ഒരുങ്ങുന്ന വെബ് സീരീസിന്റെ രചനയും മണികണ്ഠന്റേതാണ്. 29ന് മമ്മൂട്ടി ജോയിന്‍ ചെയ്യും. വിജയ് സേതുപതിയെ നായകനാക്കി ആണ്ടവന്‍ കട്ടളൈ, കടൈശി വ്യവസായി എന്നീ ചിത്രങ്ങള്‍ എം. മണികണ്ഠന്‍ സംവിധാനം ചെയ്തിട്ടുണ്ട്. എം. മണികണ്ഠന്റെ വെബ് സീരീസിന് ശേഷം ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്. മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്ന ചിത്രം എന്നതാണ് പ്രത്യേകത. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് നിര്‍മാണം. അതേസമയം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ക്രിസ്‌മസിന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം രമ്യ പാണ്ഡ്യന്‍ ആണ് നായിക. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് നിര്‍മാണം.ജിജോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top