Breaking News

24-ാം വയസ്സില്‍ മരണത്തിന് കീഴടങ്ങി നടി ഐന്ദ്രില ശര്‍മ്മ

നടി ഐന്ദ്രില ശര്‍മ മരണം ആരാധകരെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. പക്ഷാഘാതത്തേ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി ഇന്നലെ ഉച്ചയ്ക്കാണ് മരണത്തിന് കീഴടങ്ങിയത്.24 കാരിയായ നടിക്ക്  രാവിലെ ഒന്നിലധികം തവണ ഹൃദയസ്തംഭനം ഉണ്ടായി. സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അര്‍ബുദത്തെ രണ്ടുതവണയാണ് കീഴ്പെടുത്തിയത്. നടിയെ പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ സിടി സ്‌കാന്‍ പരിശോധനയില്‍ ഇടതുവശത്ത് വലിയ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. 

‘ജുമുര്‍’ എന്ന ടിവി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഐന്ദ്രില ‘ജിയോന്‍ കത്തി’, ‘ജിബാന്‍ ജ്യോതി’ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. അടുത്തിടെ ‘ഭാഗര്‍’ എന്ന വെബ് സീരീസിലും നടി ഭാഗമായി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top