Kozhikode

എലാൻസ് ലേണിംഗ് ആപ്പിൻ്റെ ഭീമൻ ഫുട്ബാൾ ഇൻസ്റ്റലേഷൻ കോഴിക്കോട് ബീച്ചിൽ/Video

കോഴിക്കോട്: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ ഭാഗഭാക്കായി കൊണ്ട്  എലാൻസ് ലേണിംഗ് ആപ്പും കോഴിക്കോട് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് കോഴിക്കോട് ബീച്ചിൽ 25 അടി വരുന്ന ഭീമൻ ഫുട്ബോൾ ഇൻസ്റ്റലേഷൻ ഒരുക്കി. ഫുട്ബോളിന്റെ മാതൃകയിലുള്ള ഇൻസ്റ്റലേഷന്റെ ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ് നിർവഹിച്ചു. ഫുട്ബോൾ വിഷയമായിട്ടുള്ള ധാരാളം കലാസൃഷ്ടികളാണ് ഇൻസ്റ്റലേഷന്റെ ഉള്ളിലുള്ളത്.ഇൻസ്റ്റലേഷന്റെ  ഉള്ളിൽ കടന്ന് നടന്നുകൊണ്ട് ഇതെല്ലാം കാണാനാകും.

ഫുട്ബോളിനോടുള്ള കോഴിക്കോട് നിവാസികളുടെ അവസാനമില്ലാത്ത സ്നേഹത്തിന് പ്രത്യേകിച്ച് ഫുട്ബോൾ ലോകകപ്പ് അവസരങ്ങളിൽ ഉള്ള സ്നേഹത്തിനാണ് ഈ ഫുട്ബോൾ ഇൻസ്റ്റലേഷൻ സമർപ്പിച്ചിരിക്കുന്നതെന്ന് എലാൻസ് ലേണിംഗ് ആപ്പ് അധികൃതർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top