Breaking News

ദിലീപ് ശബരിമലയിൽ, താരത്തിനൊപ്പം സുഹൃത്തും

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. സുഹൃത്ത് ശരത്തിനൊപ്പമാണ് ഇന്ന് രാവിലെ എട്ടുമണിയോടെ ദിലീപ് സന്നിധാനത്ത് എത്തിയത്. വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തിയ ദിലീപും സംഘവും ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ തങ്ങിയ ശേഷമാണ് ഇന്ന് രാവിലെ ദര്‍ശനം നടത്തിയത്.

പ്രത്യേക പൂജകളും വഴിപാടുകളും നടത്തി, മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കാണുകയും ചെയ്തു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കഴിഞ്ഞ ഏപ്രിൽ മാസവും ദിലീപ് ശബരിമലയിൽ എത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലൂടെ അന്ന് കടന്ന് പോയപ്പോൾ തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാനായിരുന്നു ദിലീപ് സന്നിധാനത്ത് എത്തിയത്രെ… കറുപ്പുടുത്ത് ഇരുമുടി കെട്ടേന്തിയായിരുന്നു സന്നിധാനത്ത് എത്തിയത്. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം വീണ്ടും ശക്തമായി നടക്കുമ്പോഴായിരുന്നു ദിലീപ് അന്ന് മല ചവിട്ടാനൊരുങ്ങിയത് . നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം ദിലീപ് ശബരിമലയിൽ എത്തിയിരുന്നു. അന്ന് ജയിൽ വാസത്തിനിടെയാണ് വൃതം എടുക്കാൻ തുടങ്ങിയത്.പിന്നീട് ജയിൽ മോചിതനായ ശേഷം പ്രാർത്ഥനയുടെ ഭാഗമായിട്ടായിരുന്നു ദർശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top