Latest News

ഒമ്പത് കുട്ടികളുമായി സൈക്കിളില്‍ ഒരാളുടെ യാത്ര, വീഡിയോയ്ക്കെതിരെ വ്യാപക വിമർശനം

സൈക്കിൾ അഭ്യാസം സർക്കസിൽ നമ്മൾ കണ്ടിട്ടുണ്ട്. സർക്കസിൽ ഒരു സൈക്കിളിൽ ചിലപ്പോൾ ഒന്നും രണ്ടും മൂന്നും ഒക്കെ ആളുകൾ അഭ്യാസം കാണിക്കാറുണ്ട്. എന്നാലിത് ഒരാള്‍ ഒമ്പത് കുട്ടികളുമായി ഒരു സൈക്കിളില്‍ യാത്ര ചെയ്യുന്ന ദൃശ്യമാണ്. വീഡിയോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ആണ് വന്നിരിക്കുന്നത്. ലോകജനസംഖ്യ 800 കോടിയില്‍ എത്തിയത് വാര്‍ത്തയായതിന് പിന്നാലെയാണ് അതിനെ ട്രോളി ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ജെയ്കി യാദവ് എന്ന ഉപയോക്താവ് ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ഒരാള്‍ ഒമ്പത് കുട്ടികളേയും കൊണ്ട് സൈക്കിളില്‍ യാത്ര ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മൂന്ന് കുട്ടികള്‍ പിന്നിലാണ് ഇരിക്കുന്നത്. ഒരാള്‍ സൈക്കിള്‍ ചവിട്ടുന്ന ആളുടെ കഴുത്തില്‍ പിടിച്ചുനിന്നു. രണ്ട് പേര്‍ അയാളുടെ കൈകളിലും തൂങ്ങിനില്‍ക്കുന്നുണ്ട്. മൂന്ന് പേര്‍ മുന്നിലും ഇരിക്കുന്നു. ഇതില്‍ ഒരു കുട്ടി ചക്രത്തിന് തൊട്ടുമുന്നിലാണ് ഇരിക്കുന്നത്. ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നത് വ്യക്തമല്ല. റോഡിലൂടെ പോയ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. കുട്ടികള്‍ ക്യാമറയിലേയ്ക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതുവരെ രണ്ട് ലക്ഷത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

 ലോകജനസംഖ്യ എട്ട് ബില്ല്യണ്‍ ആയിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് ഇത്തരം ആളുകള്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് ജെയ്കി യാദവ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇതിന് താഴെ വീഡിയോയെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ കമന്‍റ് ചെയ്തു. അപകടകരമായ വിധം സൈക്കിളില്‍ കുട്ടികളെയും കൊണ്ട് യാത്ര ചെയ്തായാളെ ആണ് എല്ലാവരും വിമര്‍ശിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top