മലയാളി താരം ദിയ വീണ്ടും തമിഴില്‍ നായികയാവുന്നു. മോഹന്‍ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം ചെന്നെയില്‍ പുരോഗമിക്കുന്നു. അങ്ങാടിത്തെരു ഫെയിം മഹേഷാണ് നായകന്. സത്യരാജ് പൊലീസ് ഓഫീസറുടെ വേഷം അവതരിപ്പിക്കുന്നു . ഉടന്‍ റിലീസാകുന്ന യാഴിനിക്ക് ശേഷം ദിയ തമിഴില്‍ നായികയാകുന്ന ചിത്രമാണ്. രഞ്ജന്‍ പ്രമോദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രം, മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന മിനുക്ക് എന്നിവയാണ് മലയാളത്തില്‍ ദിയയുടേതായി റിലീസിന് ഒരുങ്ങുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകളില്‍ ദിയ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മലയാളി താരം ദിയ വീണ്ടും തമിഴില്‍ നായിക
By
November 16, 2022 10:40 am