Latest News

കുട്ടിക്കുരങ്ങന്റെ ‘പൂച്ച സവാരി’- ഹൃദ്യം ഈ സൗഹൃദം (വീഡിയോ)

ഒരു അപൂർവ സൗഹൃദത്തിൻ്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.ഒരു കുട്ടിക്കുരങ്ങിനേയും പുറത്തേറ്റി നടക്കുന്ന പൂച്ചയാണ് വീഡിയോയിലുള്ളത്. പൂച്ചയുടെ പുറത്ത് അള്ളിപ്പിടിച്ച്‌ കിടക്കുകയാണ് കുട്ടിക്കുരങ്ങ്. അതിനെ താഴെ വീഴ്ത്താതെ അങ്ങനെ തെരുവിലൂടെ കറങ്ങി നടക്കുകയാണ് പൂച്ച.

പൂച്ചയുടെ കരുതലിനെ പ്രൊഫഷണലിസമായാണ് പലരും വിശേഷിപ്പിച്ചത്. മനുഷ്യര്‍ക്ക് ഉദാത്തമായ മാതൃക നല്‍കുന്ന കാഴ്ചയാണിതെന്നും വിവിധ വര്‍ഗങ്ങളില്‍ പെടുന്ന ജീവികള്‍ ഇത്തരത്തില്‍ ചങ്ങാത്തം കൂടി നടക്കുന്ന കാഴ്ച വലിയ പാഠമാണ് പകരുന്നതെന്നും ചിലര്‍ കമന്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top