Breaking News

ക്ലാസ് മുറിയില്‍ പ്യൂണ്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം:കാട്ടാക്കട സ്‌കൂള്‍ പ്യൂണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണായി ജോലി ചെയ്തിരുന്ന നെല്ലിമൂട് നവ്യാ ഭവനില്‍ നവീനെയാണ്‌ സ്‌കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ സ്‌കൂളില്‍ ജോലി നോക്കി വരികയായിരുന്നു നവീന്‍. വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന നവീന്‍ രണ്ടാഴ്ച മുന്‍പാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്.

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://t.me/KeralaVisionOnline

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന്് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top