Breaking News

കലാമണ്ഡലത്തിലും ഗവര്‍ണറെ ഒഴിവാക്കും; ഉത്തരവിറക്കി

തിരുവനന്തപുരം: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കും. തല്‍സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കികൊണ്ടുള്ള സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. ചാന്‍സലറായി കലാ സാംസ്‌കാരിക രംഗത്തെ വിദഗ്ധര്‍ വേണമെന്ന മാറ്റമാണ് വരുത്തിയത്. 

നേരത്തെ 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവികളില്‍നിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാലും ഇല്ലെങ്കിലും പകരമുള്ള ബില്‍ ഡിസംബര്‍ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാനും ധാരണയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top