Breaking News

ബിജെപി സീറ്റ് പിടിച്ചെടുത്ത് സിപിഎം; എൽഡിഎഫ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്, ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ

കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എറണാകുളത്ത് പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷനിൽ ബി ജെ പി സീറ്റ് പിടിച്ചെടുത്ത് സിപിഎം.പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ സി പി എം സ്ഥാനാർത്ഥി നിമിഷ ജിനേഷാണ് ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത്. സി പി എം സ്ഥാനാർത്ഥി നിമിഷ ജിനേഷ് 160 വോട്ടുകൾക്കാണ് വിജയിച്ചത്.

കീരംപാറ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യു ഡി എഫും ആവേശഫലം ഉണ്ടാക്കി. കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപ തെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി സാന്റി ജോസാണ് വിജയിച്ചത്. 41  വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫ് സീറ്റ് ഇവർ പിടിച്ചെടുത്തത്. എൽ ഡി എഫിലെ റാണി റോയിയെയാണ് സാന്റി പരാജയപ്പെടുത്തിയത്.

ഇതോടെ പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. യു ഡി എഫ് വിജയിച്ചതോടെ ഏഴ് അംഗങ്ങളാകുകയും എൽ ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകുകയും ചെയ്യും. ആറാം വാർഡിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിന്റെ പിന്തുണയോടെ എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗത്തെ അയോഗ്യയാക്കി ഉത്തരവിറക്കിയത്. അതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വടവുകോട് ബ്ലോക്കിൽ പട്ടിമറ്റം ഡിവിഷനിൽ യുഡിഎഫിന്റെ ശ്രീജ അശോകൻ വിജയം നേടി.

പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ കോണ്‍ഗ്രസിലെ മോന്‍സി പോള്‍ വിജയിച്ചു. 135 വോട്ടിന്റെ ലീഡാണ് ലഭിച്ചത്.

കൊല്ലത്ത് പേരയം പഞ്ചായത്തിലെ പത്താം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തി. ആകെ വോട്ട്: ലതാകുമാരി – (യുഡിഎഫ് 474), ജൂലിയറ്റ് നെൽസൺ (എൽഡിഎഫ് – 415), ജലജ കുമാരി (ബിജെപി – 34), ഗീതാകുമാരി (എഎപി–22)
∙ പൂതക്കുളം ഗ്രാമപഞ്ചായത്ത് കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി.

ആലപ്പുഴയിൽ കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടർച്ചയായി യോഗങ്ങൾക്കു ഹാജരാകാത്തതിനാൽ അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില: ബിജെപി 286, കോൺഗ്രസ് 209, സിപിഎം 164.മുതുകുളം നാലാം വാർഡിൽ യുഡിഎഫ് ജയിച്ചു.ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് നാടകീയ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് വല്യാനൂർ 40 വോട്ടുകൾക്കാണ് സിപിഎം സ്വതന്ത്ര സ്ഥാനാർഥി ആശ വി.നായരെ പരാജയപ്പെടുത്തിയത്. ആശ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നതോടെ പഞ്ചായത്തംഗത്വം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കഴിഞ്ഞ തവണ ആശയോടു മത്സരിച്ചു പരാജയപ്പെട്ട ജോസ് വല്യാനൂരാണ് ഇത്തവണ ജയിച്ചത്. വോട്ട് നില: കോൺഗ്രസ് – 260, സിപിഎം – 220, ബിജെപി – 116പാലമേൽ 11-ാം വാർഡിൽ യുഡിഎഫ് ജയിച്ചു.എഴുപുന്ന നാലാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. തിരഞ്ഞെടുപ്പ് നടന്ന 5 വാർഡുകളിൽ യുഡിഎഫിന് ഒരു സീറ്റും ഇല്ലായിരുന്നു. ഇപ്പോൾ 3 സീറ്റ് നേടി. പാണ്ടനാട്ട് ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് തോറ്റു.

കേരള വിഷൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/DTzxpbDi4c5KF00EUgpeLf

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൻ വാർഡ് യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.ഇളംദേശം ബ്ലോക്ക് വണ്ണപ്പുറം ഡിവിഷൻ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ശാന്തൻപാറ പഞ്ചായത്ത് തൊട്ടിക്കാനത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി.കരുണാപുരം പഞ്ചായത്ത് കുഴികണ്ടം വാർഡ് എൽഡിഎഫ് നിലനിർത്തി.

പാലക്കാട് “കുത്തനൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് 381 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. യുഡിഎഫ് സ്ഥാനാർഥി ആർ.ശശിധരനാണു സിപിഎമ്മിനെ തോൽപിച്ചത്
∙ അട്ടപ്പാടി പുതൂർ പഞ്ചായത്ത് കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐയിലെ വഞ്ചി കക്കി 32 വോട്ടിന് ജയിച്ചു.

മലപ്പുറം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 31–ാം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി.ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 362 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ കുത്തനെ കുറഞ്ഞു. കൗൺസിലർ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോഴിക്കോട് ഉപതിരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ യുഡിഎഫ്. സ്ഥാനാർഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. 17 വർഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാർഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.

∙ മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽഡിഎഫിലെ (സിപിഎം) എം.എം.രവീന്ദ്രൻ 158 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം.എം.രവിക്ക് 2420 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി ശശി പാറോളി (2262), എൻഡിഎ സ്വതന്ത്രൻ കാമരാജ് കോൺഗ്രസിലെ സന്തോഷ് കാളിയത്ത് (164).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top