Breaking News

സ്ഥാപിച്ചതിനു പിന്നാലെ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഒടിഞ്ഞുവീണു; വിഡിയോ

Video:Naveel Malappuram

അർജൻറീന ആരാധകർ സ്ഥാപിച്ച മെസ്സിയുടെ  കൂറ്റൻ കട്ടൗട്ട് തകർന്നു വീണു. ഇന്ന് രാവിലെ എടക്കര  മുണ്ട അങ്ങാടിയിൽ  കട്ടൗട്ട്കയറ്റുന്നതിനിടയിലാണ് മുക്കാൽ ഭാഗം അടർന്ന് താഴേക്ക് വീണത്.  തുടർന്ന് ഉടൻതന്നെ ആരാധകരുടെ നേതൃത്വത്തിൽ പൊട്ടി വീണ ഭാഗം നിലം പതിക്കാതെ സംരക്ഷിക്കുകയായിരുന്നു. 

ഇതിൻറെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായത്.ഏകദേശം 68 അടിയോളം ഉയരമുള്ള  കൂറ്റൻ  കട്ടൗട്ടാണ് സ്ഥാപിക്കുന്നതിനിടയിൽ തകർന്ന് വീണത്. 

പ്രദേശത്ത് അർജൻറീന ആരാധകരുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ കട്ട് ഔട്ട് നിർമിക്കുന്നതിനുള്ള വേണ്ടിയുള്ള   പണിപ്പുരയിൽ ആയിരുന്നു.

തുടർന്ന് നിർമ്മാണം പൂർത്തിയാക്കിയ കട്ടൗട്ട് ഇന്ന് രാവിലെ അർജന്റീന ആരാധകരുടെ നേതൃത്വത്തിൽ വലിയ ആവേശത്തോടെയും ആരവത്തോടയുമാണ് മുണ്ടയിലെ അങ്ങാടിയിൽ എത്തിച്ചിരുന്നത്.

തുടർന്ന് വലിയ ആർപ്പുവിളിയോടെ മെസ്സിയുടെ  കട്ടൗട്ട് ഉയർത്തുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് കയർ തകരാറിലായതിനെ തുടർന്ന് മെസ്സിയുടെ തലഭാഗം പൊട്ടി താഴേക്ക് വീണത്.

ഏകദേശം ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് അർജൻറീന ആരാധകർ മെസ്സിയുടെ ഈ കട്ടൗട്ട് നിർമ്മിച്ചത്. അതേസമയം സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായതോടെ അർജൻറീന ആരാധകർ വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

അതുകൊണ്ടുതന്നെ ഇന്ന് വൈകുന്നേരത്തിനുള്ളിൽ തകർന്നുവീണ മെസ്സിയുടെ കട്ടൗട്ട് പുനർ നിർമാണം നടത്ത അതേ സ്ഥലത്ത് തന്നെ വീണ്ടും സ്ഥാപിക്കുമെന്ന് പ്രദേശത്തെ അർജൻറീന ആരാധകർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top