Breaking News

നെയ്യാറ്റിന്‍കരയില്‍ ചീങ്കണ്ണി; കണ്ടത് കടവില്‍ കുളിക്കാനിറങ്ങിയവര്‍; ആശങ്ക

നാട്ടുകാരെ ആശങ്കയിലാഴ്ത്തി നെയ്യാറ്റിന്‍കരയില്‍ ചീങ്കണ്ണി.ചെങ്കല്‍ പഞ്ചായത്തിലെ കാഞ്ഞിരംമൂട്ട് കടവില്‍ കുളിക്കാനിറങ്ങിയവരാണ് ചീങ്കണ്ണിയെ കണ്ടത്. ഇതോടെയാണ് നാട്ടില്‍ ഭീതി പരന്നത്. 

ചീങ്കണ്ണിയെ കണ്ടെതോടെ നെയ്യാര്‍ കടന്ന് പോകുന്ന വ്ളാത്താങ്കര, നെച്ചിയൂര്‍, വ്ളാത്താങ്കര കിഴക്ക്, കീഴ്മാകം വാര്‍ഡുകളിലെ കടവുകളില്‍ കുളിക്കുന്നതിനും വളര്‍ത്തു മൃഗങ്ങളെ കഴുകുന്നതിനും ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടവുകളിലേക്ക് ഇറങ്ങുന്ന സ്ഥലങ്ങളില്‍ വലിയ കമ്ബുകള്‍കൊണ്ട് വേലി തീര്‍ത്തിരിക്കുകയാണ്.

നെയ്യാര്‍ ഡാമിന് സമീപത്ത് ഒരാഴ്ച മുന്‍പ് ചീങ്കണ്ണിയെ കണ്ടിരുന്നു. എന്നാല്‍ കിലോമീറ്ററുകള്‍ക്കിപ്പുറം കാഞ്ഞിരംമൂട്ട് കടവിലും ചീങ്കണ്ണിയെ കണ്ടതോടെയാണ് നാട്ടുകാരുടെ ആശങ്ക ഇരട്ടിച്ചത്. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വാഹനങ്ങളില്‍ മൈക്കിലൂടെയുളള മുന്നറിയിപ്പു നല്‍കുന്നുണ്ട്. 

റിസര്‍വോയറില്‍ നിന്ന് ചീങ്കണ്ണി എത്താനുളള സാധ്യത വനം വകുപ്പ് തള്ളി. ഒഴുക്കില്‍പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തിയ ചീങ്കണ്ണികുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതാകാനുളള സാധ്യത വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top