കൊച്ചി:കേരള അഡ്വർടൈസിങ് ഏജൻസിസ് അസോസിയേഷൻ(K3A) വാർഷിക കുടുംബ സംഗമം ഉത്സവ് നടന്നു. എറണാകുളം എംജി റോഡിലുള്ള ഗ്രാൻഡ് ഹോട്ടലിൽ നടന്ന കുടുംബ സംഗമം കൊച്ചി മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കേരള അഡ്വർടൈസിങ് ഏജൻസിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് രാജു മേനോൻ, സെക്രട്ടറി രാജീവൻ ഏലവായൂർ, ട്രഷറർ എബ്രഹാം പി വർഗീസ് (ലാൽജി),വൈസ് പ്രസിഡൻ്റുമാരായ ജോൺസ് വളപില, പ്രസൂൺ രാജഗോപാൽ,ദേവൻ നായർ, ജോയിൻ്റ് സെക്രട്ടറിമാരായ അനീഷ് കുമാർ എം.വി, സന്ധ്യ രാജേന്ദ്രൻ എന്നിവരെ ആദരിച്ചു.