Latest News

പിന്നില്‍ സൈബര്‍ ആക്രമണമോ? സേവനം തടസപ്പെട്ടതിന്റെ കാരണം അറിയിക്കാന്‍ വാട്‌സ്‌ആപ്പിനോട് ഐടി മന്ത്രാലയം

ന്യൂഡൽഹി:സേവനം തടസപ്പെടാന്‍ ഇടയാക്കിയ കാരണം അറിയിക്കാന്‍ വാട്ട്‌സ്‌ആപ്പിനോട് ഐടി മന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.എന്നാല്‍ ഇക്കാര്യം ഐടി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പിന്റെ സേവനങ്ങള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. 

സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് സേവനം തടസപ്പെട്ടത് എന്ന് കമ്പനി പിന്നീട് അറിയിച്ചു. സൈബര്‍ ആക്രമണമാണോ സേവനം തടസപ്പെടുന്നതിലേക്ക് എത്തിയത് എന്നാണ് ഐടി മന്ത്രാലയം പരിശോധിക്കുന്നത്. ഐടി മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനാണ് (CERT-IN) മെറ്റ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. 

രണ്ടു മണിവരെ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനരഹിതമായിരുന്നു. വാട്ട്‌സ്‌ആപ്പിന്റെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ തകരാറാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും കണക്‌ട് ചെയ്ത് ഉപയോഗിക്കാവുന്ന വാട്ട്‌സ്‌ആപ്പ് വെബ്ബും ലഭ്യമായിരുന്നില്ല. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top