Latest News

വാട്സാപ്പിന് തകരാർ; സന്ദേശങ്ങൾ കൈമാറാൻ സാധിക്കുന്നില്ല

വാഷിങ്ടൻ∙ വാട്സാപ്പിന് തകരാർ. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ഇന്ത്യയിൽ മാത്രമാണോ തകരാർ എന്നു വ്യക്തതയില്ല. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

ആദ്യം ഡബിൾ ടിക്ക് ലഭിക്കാതെയായി, പിന്നെ ​ഗ്രൂപ്പ് മെസേജുകൾ പോവാതെയായി, അവസാനം വാട്ട്സപ്പ് സേവനം പൂർണമായും നിലച്ചതോടെ ഉപഭോക്താക്കൾ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂർണമായി നിലക്കുകയായിരുന്നു.

ഇതോടെ അത്യാവശ്യമായി മേസേജ് അയച്ചവർ മൊത്തത്തിൽ കൺഫ്യൂഷനിലായി. കിട്ടേണ്ടവർക്ക് മെസേജ് സെൻഡ് ആയോ എന്നതാണ് വാട്ട്സപ്പ് ഉപഭോക്താക്കളുടെ സംശയം. ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ വാട്ട്സപ്പ് പ്രവർത്തനം നിലച്ചതായാണ് വിവരം. സന്ദേശങ്ങൾ കൈമാറാനാകുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.

കേരള വിഷൻ വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top