Alappuzha

വിവാഹ വീട്ടിൽ കയറി അക്രമം; രണ്ട് പേർക്ക് പരിക്ക്; പ്രതികളായ മൂന്ന് പേർ പിടിയിൽ

Photo:Anshad mannar

മാന്നാർ :ചെന്നിത്തല ചെറുകോൽ അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള വിവാഹ വീട്ടിൽ ഞായറാഴ്ച്ച രാത്രിയിൽ ആണ് ഏഴംഗ സംഘം അക്രമം നടത്തി.രണ്ട് പേർക്ക് തലക്ക് പരുക്ക്. ചെറുകോൽ ചിത്തിരയിൽ മിഥുൻ (26) ചെറുകോൽ വിഷ്ണു നിവാസിൽ മനോജ്‌ (26)എന്നിവർക്കാണ് തലക്ക് പരിക്കേറ്റത് കല്ല് കൊണ്ടും കമ്പ് കൊണ്ടുമാണ് അക്രമികൾ തലക്ക് അടിച്ചത് എന്ന് പരിക്കേറ്റവർ പോലീസിന് മൊഴി നൽകി.

ആക്രമി സംഘത്തിലെ മൂന്ന് പേരെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തു. ചെറുകോൽ സംഗീത് ഭവനത്തിൽ സംഗീത് (20) ചെറുകോൽ ഇടശേരിയത്ത് വീട്ടിൽ ജിഷ്ണു (22) ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണ (18) എന്നിവരെയാണ് പോലിസ് പിടികൂടിയത്.

ചെന്നിത്തല ചെറുകോൽ ഉള്ള വരന്റെ വീട്ടിൽ വധുവിന്റെ വീട്ടിൽ നിന്ന് ബന്ധുക്കൾ എത്തി അടുക്കള കാണൽ ചടങ്ങ് നടക്കുന്നതിനിടെ ആണ് അക്രമം നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ ബൈക്കിൽ വീടിന് മുന്നിൽ എത്തി പല തവണ അസഭ്യം പറഞ്ഞു കൊണ്ട് പ്രതികൾ അമിത വേഗതയിൽ ചീറി പാഞ്ഞു കൊണ്ട് ഭീതി പരത്തി.ഇത് ആവർത്തിച്ചപ്പോൾ വിവാഹ വീട്ടിലെ ആളുകൾ ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ പോയി ആളെ കൂട്ടി വന്ന് അക്രമം നടത്തുകയായിരുന്നു.ഇവരെ കൂടാതെ കണ്ടാൽ അറിയാവുന്ന നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്. മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ. ജി. സുരേഷ് കുമാർ, എസ് ഐ. അഭിരാം, എസ് ഐ ബിജുക്കുട്ടൻ,ജി.എസ്. ഐ സജികുമാർ, സീനിയർ സിവിൽ പോലിസ് ഓഫീസർ ദിനീഷ് ബാബു, സിവിൽ പോലിസ് ഓഫീസർ ജഗദീഷ്, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top