Breaking News

കോയമ്പത്തൂരിലേത് ചാവേർ ആക്രമണം? തമിഴ്നാട്ടിൽ കനത്ത ജാഗ്രത, മരിച്ചത് എന്‍ഐഎ ചോദ്യം ചെയ്തയാള്‍

കോയമ്പത്തൂരിൽ കാര്‍ പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ച സംഭവം ചാവേര്‍ ആക്രമണമെന്ന് സൂചന. മരിച്ചയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.പൊട്ടിത്തെറിച്ച കാറില്‍ നിന്ന് ആണികളും മാര്‍ബിള്‍ ഭാഗങ്ങളും ലഭിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ (25) ആണു മരിച്ചത്. 

ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ, ടൗണ്‍ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാറില്‍ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച്‌ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. 

ചെക്പോസ്റ്റില്‍ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമെന്നാണ് പൊലീസ് പറയുന്നത്. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരന്‍ എന്നയാളുടേതാണ് കാര്‍ എന്നു കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെല്‍ട്ടര്‍ ഭാഗികമായി തകര്‍ന്നു.

സംഭവത്തെ തുടര്‍ന്ന് കോയമ്ബത്തൂരില്‍ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലേക്ക് പ്രവേശിക്കുന്ന വാ​ഹനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാനും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. തമിഴ്നാട്ടിലാകെ ജാ​ഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരള അതിര്‍ത്തിയിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top