Business

സ്വർണവില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,080 രൂപയായി.ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ആറിന് 38,280 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. തുടര്‍ന്ന് വില താഴുന്നതാണ് ദൃശ്യമായത്. 15ന് 36,960 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.

പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ മുന്നേറ്റമാണ് സ്വര്‍ണവിലയില്‍ ദൃശ്യമായത്. തുടര്‍ന്ന് ഇന്ന് വീണ്ടും വില ഇടിയുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top