Breaking News

മക്കളെ മുറിയില്‍ പൂട്ടിയിട്ട് കേബിളിനും ചൂരലിനും മര്‍ദിക്കുന്നത് പതിവ്; പിതാവ് അറസ്റ്റില്‍, മന്ത്രവാദ ബന്ധമെന്ന് സംശയം

കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് അതിക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍.പെരിന്തല്‍മണ്ണ ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടില്‍ മുഹമ്മദ് ബഷീറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഓട്ടോ ഡ്രൈവറായ ഇയാള്‍ എട്ടും ഒമ്ബതും വയസ്സ് പ്രായമുള്ള മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം കേബിള്‍ വയറ് കൊണ്ടും ചൂരലിനും മാരകമായി മര്‍ദിക്കാറുണ്ടായിരുന്നു. 

ചൈല്‍ഡ് ലൈനില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്‍റെ ക്രൂരത പുറത്തറിയുന്നത്. ബഷീര്‍ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും അടിച്ചു പരിക്കേല്‍പ്പിക്കാറുണ്ടായിരുന്നു. ഓട്ടോയുമായി പുറത്ത് പോയി തിരിച്ചുവന്നതിനു ശേഷമാണ് മര്‍ദ്ദനമേറ്റ് അവശരായ മക്കളെ പുറത്തിറങ്ങാന്‍ ഇയാള്‍ അനുവദിക്കാറ്. 

പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സി ഐ അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top