തൃശ്ശൂര്‍ വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്.ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിനി സബിതയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് വെളുപ്പിന് വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയെ കരടി ആക്രമിക്കുകയായിരുന്നു.കൈയിലും കാലിലും പരിക്കേറ്റ യുവതിയെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി