Breaking News

കോഴിക്കോട് ​ഗാന്ധി പ്രതിമയുടെ തല തകര്‍ത്തു

കോഴിക്കോട്: കക്കോടി മോരിക്കരയില്‍ ​ഗാന്ധി സ്ക്വയറിന് നേരെ വീണ്ടും ആക്രമണം. വെള്ളിയാഴ്ച രാത്രി ഇവിടെ സ്ഥാപിച്ചിരുന്ന നേതാക്കളുടെ ഫോട്ടോ തകര്‍ത്തിരുന്നു.പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. ​

ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയിലാണ്. ഇവിടെ സ്ഥാപിച്ച മദര്‍ തെരേസ അടക്കമുള്ളവരുടെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ആദ്യം ആക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ​ഗാന്ധി സ്ക്വയര്‍ സംരക്ഷിക്കുന്നവര്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും ആക്രമണമുണ്ടായത്. 

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളല്ലെന്നാണ് പൊലീസ് നി​ഗമനം. വ്യക്തി വൈരാ​ഗ്യമായിരിക്കാം കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top