തൃശൂർ: മാള പൂപ്പത്തിയില്‍ അമ്മയും മകളും കുളത്തില്‍ മുങ്ങിമരിച്ചു. മാള പള്ളിപ്പുറം സ്വദേശി മേരി അനു (37), മകള്‍ ആഗ്ന (11) എന്നിവരാണ് മരിച്ചത്.മകളുടെ ചെരുപ്പ് കുളത്തില്‍ വീണത് എടുക്കാനായി ഇറങ്ങിയപ്പോള്‍ മേരി അനു മുങ്ങിപ്പോവുകയായിരുന്നു. അമ്മയെ രക്ഷിക്കാനായി ആഗ്നയും കുളത്തിലിറങ്ങുകയായിരുന്നു.
അനു താണിശ്ശേരി എൽപി സ്കൂളിലെ ആയയാണ്. താണിശ്ശേരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആഗ്ന. വൈകുന്നേരം തറവാട്ടിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു അനുവും മൂന്നു കുട്ടികളും. കുളത്തിന് അടുത്തേക്ക് പോയ രണ്ടാമത്തെ കുട്ടി അലീനയുടെ ചെരുപ്പ് വെള്ളത്തിൽ പോകുകയും അത് എടുക്കാനായി കുളത്തിൽ ഇറങ്ങിയ അനു ചെളിയിൽ താഴ്ന്നു പോവുകയുമായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/Gph2cwQWlF6HNXhMqi7YYU